Shwetha Menon : ശ്വേത മേനോനെതിരെ അനാശ്യാസ കേസ്; നടി അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു
Shwetha Menon Faces Legal Action:നടി സാമ്പത്തിക ലാഭത്തിനു വേണ്ടി ഡൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നടി അഭിനയിച്ച ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.
കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് കാട്ടിയാണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ശ്വേതക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്.
അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ടിലെ 67 (എ) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. നടി സാമ്പത്തിക ലാഭത്തിനു വേണ്ടി ഡൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നടി അഭിനയിച്ച ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.
Also Read:അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ്….അധിക്ഷേപവുമായി വിനായകൻ
പാലേരിമാണിക്യം , രതിനിർവേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഇതിനു പുറമെ ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവും ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രേക്ഷകർ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്.
നടിക്കെതിരെയുള്ള പരാതി ആദ്യം പോലീസ് അവഗണിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയായിരുന്നു. ഇവിടെ നിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പോലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.