Singer Anju Joseph: ‘ഞാൻ ഓക്കെയാണ്… ഡബിൾ ഓക്കെയാണ്…’; ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞ് ഗായിക അഞ്ജു ജോസഫ്
Singer Anju Joseph Instagram Video: പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റീലാണ് ഗായിക അഞ്ജു ജോസഫ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ജീവിതത്തിൽ നേരിടേണ്ട വന്ന ദുരനുഭവങ്ങളെയാണ് റിലീലൂടെ ഗായിക വ്യക്തമാക്കിയിരിക്കുന്നത്. കരച്ചിൽ നിയന്ത്രിക്കാനാകാത്ത നിമിഷങ്ങൾ എല്ലാം ചേർത്തുവെച്ചുള്ളതാണ് വീഡിയോ.
സങ്കടങ്ങൾ എല്ലാവരിലും ഉണ്ട്. എന്നാൽ ആരോടും പറയാൻ സാധിക്കാതെ ഉള്ളിലടക്കിപ്പിച്ച് നടക്കുന്നവരാണ് പലരും. ആരോടെങ്കിലും പറഞ്ഞാൽ തീരാവുന്ന സങ്കടങ്ങൾ പോലും പലപ്പോഴും ആരോടും ഒന്നും പറയാനാകാതെ വികാരങ്ങൾ പോലും പ്രകടിപ്പിക്കാനാകെ പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. മറ്റുള്ളവർക്ക് മുമ്പിൽ കരഞ്ഞാൽ, സ്വയം പൊട്ടിക്കരഞ്ഞാൽ അവര് എന്ത് കരുതും എന്ന് വിചാരിക്കുന്നവരാണ് പലരും. അത്തരത്തിൽ താൻ കടന്നുപോയ ചില നിമിഷങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്.
പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റീലാണ് ഗായിക അഞ്ജു ജോസഫ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ജീവിതത്തിൽ നേരിടേണ്ട വന്ന ദുരനുഭവങ്ങളെയാണ് റിലീലൂടെ ഗായിക വ്യക്തമാക്കിയിരിക്കുന്നത്. കരച്ചിൽ നിയന്ത്രിക്കാനാകാത്ത നിമിഷങ്ങൾ എല്ലാം ചേർത്തുവെച്ചുള്ളതാണ് വീഡിയോ. ‘കരച്ചിൽ ഒരു ബലഹീനതയല്ല’ എന്ന അടിക്കുറിപ്പോടെയാണ് അഞ്ജു ജോസഫ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ ഇപ്പോൾ ഡബിൾ ഓക്കെയാണെന്നും അഞ്ജു ജോസഫ് അതിൽ പറയുന്നുണ്ട്. എന്നാൽ അഞ്ജുവിൻ്റെ പോസ്റ്റിന് താഴെ ആശ്വാസവാക്കുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘ഈ നിമിഷം ഞങ്ങൾക്ക് മനസ്സിലാകും’ എന്ന് പലരും കമൻ്റിൽ കുറിച്ചു.
വർഷങ്ങളോളം നീണ്ട ട്രോമയിൽ നിന്നുള്ള തിരിച്ച് വരവാണിത്. ഇപ്പോൾ ഞാൻ ഓകെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിങ്ങൾ കാണുന്നതൊന്നും എല്ലായ്പ്പോഴും സത്യമല്ല എന്ന് പറയാൻ വേണ്ടി എടുത്ത വീഡിയോയാണിത്. നിങ്ങൾ കരയൂ… കരച്ചിൽ ഒരിക്കലും ഒരു ബലഹീനതയായി കാണേണ്ട. അതിൽ ഉറപ്പായും നിങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ സാധിക്കും. എല്ലാം തകർന്ന നിങ്ങളെ കരച്ചിലിലൂടെ ഉയിർത്തെഴുന്നേൽപ്പിക്കും. ഓർത്തിരിക്കേണ്ട കാര്യം, എല്ലാം കടന്നു പോകും, നിങ്ങളുടെ സന്തോഷനിമിഷങ്ങൾ പോലും- വീഡിയോയ്ക്ക് അടിക്കുറിപ്പായി അഞ്ജു കുറിച്ചു.
View this post on Instagram
വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. സിതാര കൃഷ്ണകുമാർ, താരാ കല്ല്യാൺ, അൽഫോൺസ് ജോസഫ്, ദിവ്യപ്രഭ, ശ്വേത അശോക്, രചന നാരായണൻകുട്ടി, അശ്വതി ശ്രീകാന്ത്, അഭിരാമി സുരേഷ്, രഞ്ജു രഞ്ജിമാർ, അർച്ചന കവി, ഭാമ, മുക്ത, തുടങ്ങി നിരവധി പേർ ഗായികയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. തങ്ങൾക്ക് അഞ്ജുവിന്റെ സാഹചര്യം മനസ്സിലാകുമെന്നും ഈ നിമിഷങ്ങളിൽ കൂടി തങ്ങളും കടന്നു പോയിട്ടുണ്ടെന്നും പലരും പറഞ്ഞു. വീഡിയോ വൈറലായതോടെ അഞ്ജു ജോസഫിന് നൃത്തഭാഷ്യവുമായി നർത്തകിയും നടിയുമായ താരാ കല്യാണും രംഗത്തുവന്നു.