Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി

Ravindran Master's Real Toughest Songs : ഹരിമുരളീരവം പാടാൻ വെറും മൂന്നു ദിവസത്തെ കഷ്ടപ്പാട് മതിയെന്നാണ് ഹരീഷിന്റെ പക്ഷം. എന്നാൽ നിറങ്ങളേ പാടൂ... ​ഗാനം പാടാൻ പറഞ്ഞാൽ വലഞ്ഞു പോകും.

Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്.... കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി

Nirangale Padoo Song

Published: 

06 Dec 2025 17:18 PM

ഹരിമുരളീരവം … മലയാള സിനിമാ​ഗാനത്തിലെ ഒരു ബാലികേറാമല എന്ന് ആളുകൾ വിശേഷിപ്പിക്കുന്ന രവീന്ദ്രസം​ഗീതത്തിന്റെ കഠിന വഴി… ​ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവിന്ദ്രൻ മാസ്റ്റർ ഈണം പകർന്ന് യേശുദാസ് അനശ്വരമാക്കിയ ഈ ​ഗാനം ​ഗായകർക്ക് എന്നും ഒരു വെല്ലുവിളിയാണ്. തുടക്കം പാടി ഒപ്പിച്ചാലും ആ മധുമൊഴി രാധയിൽ തട്ടി വീഴുമെന്നാണ് വിശ്വാസം.

ശരിക്കും അതിലും കഠിനമായ പാട്ടുകൾ രവീന്ദ്രൻ മാസ്റ്റർ ചെയ്തിട്ടില്ലേ…. കേൾക്കുമ്പോൾ തീർത്തും ലളിതമായി തോന്നാവുന്ന എന്നാൽ പാടി പൂർണമാക്കാൻ പറ്റാത്ത അത്രയും സ്വരസങ്കീർണകൾ ഉള്ള പാട്ടുകൾ നമ്മുടെ എല്ലാം ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞു കിടപ്പുണ്ട്. മൂവി വേൾഡ് മീഡിയ ​ഗ്ലോബലിനു നൽകിയ അഭിമുഖത്തിൽ പ്രശസ്ത​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഇതിനെപ്പറ്റി വ്യക്തമാക്കുന്നു.

Also Read:ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി

 

നിങ്ങൾ ഹരിമുരളീരവം പറയൂ മൂന്നു ദിവസം മതി ശരിയായി പാടാൻ… പക്ഷെ ഇത്…

 

ഹരിമുരളീരവം പാടാൻ വെറും മൂന്നു ദിവസത്തെ കഷ്ടപ്പാട് മതിയെന്നാണ് ഹരീഷിന്റെ പക്ഷം. എന്നാൽ നിറങ്ങളേ പാടൂ… ​ഗാനം പാടാൻ പറഞ്ഞാൽ വലഞ്ഞു പോകും. അത്രമേൽ സങ്കീർണമാണ് അതിന്റെ സം​ഗതികൾ എന്ന് ഹരീഷ് പറയുന്നു. അതിനൊപ്പം തന്നെ ആരാലും ശ്രദ്ധിക്കാത്ത എന്നാൽ ഏറെ വിരളവും സങ്കീർണമവുമായ രേവ​ഗുപ്തി രാ​ഗത്തിലുള്ള ​ഗാനങ്ങളെപ്പറ്റിയും ഹരീഷ് പറയുന്നു.

രവീന്ദ്രൻ മാസ്റ്ററ്‍ ഈ രാ​ഗത്തെ എത്ര സുന്ദരമായി ഉപയോ​ഗിച്ചിരിക്കുന്നു എന്നും ഹരീഷ് വ്യക്തമാക്കുന്നുണ്ട്. മലയാളത്തിൽ മറ്റ് സിംപിൾ പക്ഷെ പവർഫുൾ ​ഗാനങ്ങൾ ഇനിയുമുണ്ട്. സൂര്യ​ഗായത്രിയിലെ തംബുരു കുളിൽ ചൂടിയോ പോലെയുള്ള ​ഗാനങ്ങൾ മറഞ്ഞിരിക്കുന്ന രത്നങ്ങൾ പോലെയാണ്. അതെല്ലാം അറിയുകയും ആസ്വദിക്കുകയും ഉൾക്കൊള്ളുകയും വേണം…

Related Stories
Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ