5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MG Sreekumar: ആദ്യ ഗാനമേളക്ക് വാങ്ങിച്ച തുക അത്രയാണ്; ഇത്രയൊക്കെ വാങ്ങിക്കാമോ എന്ന് ചേട്ടൻ ചോദിച്ചിട്ടുണ്ട്

Singer MG Sreekumar Family: ഭരതം എന്നത് വേറെ ഒരു സ്റ്റോറിയാണ്. എൻ്റെയും ചേട്ടൻ്റെയും കഥ കഥ അത് വേറെ ഒരു സ്റ്റോറിയാണ്. ഭരതത്തിലെ പോലെയെ അല്ല ഞങ്ങളുടെ ജീവിതം. ഇറ്റ്‌സ് എ മേഡ് അപ് സ്റ്റോറി

MG Sreekumar: ആദ്യ ഗാനമേളക്ക് വാങ്ങിച്ച തുക അത്രയാണ്; ഇത്രയൊക്കെ വാങ്ങിക്കാമോ എന്ന് ചേട്ടൻ ചോദിച്ചിട്ടുണ്ട്
Mg Sreekumar Vs Mg RadhakrishnanImage Credit source: Social Media
arun-nair
Arun Nair | Published: 05 Mar 2025 12:37 PM

എംജി ശ്രീകുമാറില്ലാത്ത പാട്ടില്ല എന്ന് പറയുന്ന പോലെയാണ് അദ്ദേഹത്തിൻ്റെ കരിയർ ഗ്രാഫ്. ഏത് മനുഷ്യരുടെയും പ്രിയപ്പെട്ട 10 പാട്ടെടുത്താൽ അതിൽ എംജി ശ്രീകുമാറിൻ്റെ പാട്ടില്ലാതെ വരില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം സംഗീതഞ്ജരായ കുടുംബമാണ് എംജിയുടെ മേടയിൽ വീട്.ചേട്ടൻ എംജി രാധാകൃഷ്ണനും സഹോദരി ഡോ.ഓമനക്കുട്ടിയുമെല്ലാം സംഗീത ഗാനാലാപന രംഗത്തെ പ്രഗത്ഭർ തന്നെ.

എംജിയുടെ കുടുംബത്തിൻ്റെ കഥയാണ് മോഹൻലാൽ നായകനായെത്തിയ ഭരതത്തിൽ പറഞ്ഞതെന്ന് പോലും ഒരു കാലത്ത് സംസാരമുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഏല്ലാം ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമുള്ള ഉത്തരം എംജി തന്നെ തൻ്റെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മനോരമ ന്യൂസിൻ്റെ നേരെ ചൊവ്വെയിൽ എംജി ഇത്തരം വിവാദങ്ങളെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്.

ALSO READ: Marco: ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ച് സിബിഎഫ്‍സി

ഭരതം എന്നത് വേറെ ഒരു സ്റ്റോറിയാണ്. എൻ്റെയും ചേട്ടൻ്റെയും കഥ കഥ അത് വേറെ ഒരു സ്റ്റോറിയാണ്. ഭരതത്തിലെ പോലെയെ അല്ല ഞങ്ങളുടെ ജീവിതം. ഇറ്റ്‌സ് എ മേഡ് അപ് സ്റ്റോറി. ചേട്ടനും എന്നെ പോലെ അൽപ്പം വിടുവായത്തരമുണ്ടായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന രീതിയാണ്. അന്ന് ആ കഥ എഴുതിയപ്പോ ആരോ ചേട്ടന് ചൊരട്ടി കൊടുത്തതാണ്. ഞാൻ ആദ്യം ഗാനമേളയിലേക്ക് വാങ്ങിച്ചത് കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ 1750 രൂപയാണെങ്കിലും.

ചെറിയ ഗാനമേളകളിലൂടെ വളരെ പെട്ടെന്നായിരുന്നു എൻ്റെ വളർച്ച. അപ്പോ ഞാൻ 25000 ഉം ഒരു ലക്ഷം വരെ വാങ്ങിക്കുമ്പോൾ അത് സ്വാഭാവികമായിട്ട് വീട്ടിൽ പലപ്പോഴും എന്റെ ചേട്ടൻ ചോദിച്ചിട്ടുണ്ടാ ഇത്രയൊക്കെ നീ വാങ്ങിക്കാമോ എന്ന്. അതൊരിക്കലും ദേഷ്യം കൊണ്ടല്ല. ചേട്ടന്റെ സുഹൃത്തുക്കൾ വിളിച്ച് പറയും നിങ്ങളുടെ അനിയൻ ഒരുപാട് ഭയങ്കര കഴുത്തറപ്പാണ് വാങ്ങിക്കുന്നതൊക്കെ അപ്പം അങ്ങനെ ചോദിക്കാറുണ്ട്. അല്ലാതെ മറ്റൊരു പ്രശ്നവുമില്ല.