Manju warrier And Sithara New song: അടിച്ചു പൊളിച്ചൊരു പച്ചത്തമിഴ് പൈങ്കിളി…. അപ്രതീക്ഷിതമായി മഞ്ജു വാര്യരുടെ വരവ്, സിത്താരയുടെ പുതിയ പാട്ട് കണ്ടോ

Sithara Krishnakumar's project Malabaricus new music video: ഒരു പെൺകുട്ടിയുടെ ജീവിതയാത്രയാണ് പ്രമേയം. അവളുടെ ലക്ഷ്യത്തിലേക്ക് അവൾ നടന്നു കയറുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാവുന്ന കൈത്താങ്ങുകൾ നമ്മളിലും ഒരു ചെറു പുഞ്ചിരി നിറയ്ക്കും.

Manju warrier And Sithara New song: അടിച്ചു പൊളിച്ചൊരു പച്ചത്തമിഴ് പൈങ്കിളി.... അപ്രതീക്ഷിതമായി മഞ്ജു വാര്യരുടെ വരവ്, സിത്താരയുടെ പുതിയ പാട്ട് കണ്ടോ

Sithara New Song

Published: 

06 Feb 2026 | 08:49 PM

കൊച്ചി: പച്ചത്തമിഴിന്റെ ചേലിൽ ആടിപ്പാടി ഒരു പാട്ട്. ഇതിന്റെ ഒടുവിൽ ഒരു വലിയ ഒരു ട്വിസ്റ്റും. സംഭവം എന്താണെന്നല്ലേ മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും (പ്രോജക്ട് മലബാറിക്കസ്) ചേർന്നൊരുക്കിയ പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. സിത്താരയുടെ തകർപ്പൻ ആലാപനവും ദൃശ്യഭംഗിയുള്ള മേക്കിങ്ങും കൊണ്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ ഗാനം ശ്രദ്ധനേടിക്കഴിഞ്ഞു.

ഒരു പെൺകുട്ടിയുടെ ജീവിതയാത്രയാണ് പ്രമേയം. അവളുടെ ലക്ഷ്യത്തിലേക്ക് അവൾ നടന്നു കയറുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാവുന്ന കൈത്താങ്ങുകൾ നമ്മളിലും ഒരു ചെറു പുഞ്ചിരി നിറയ്ക്കും. മഞ്ജു വാര്യരും ഇതിലുണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

സംഗീതമൊരുക്കി പ്രോജക്ട് മലബാറിക്കസ്

 

പ്രോജക്ട് മലബാറിക്കസ് തന്നെ സംഗീതം നിർവ്വഹിച്ച ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അഹമ്മദ് ശ്യാം ആണ്. സിത്താരയ്ക്കൊപ്പം ഗാന വിമലയും ഗാനത്തിൽ ശബ്ദം നൽകിയിട്ടുണ്ട്. പാരമ്പര്യ സംഗീത ഉപകരണമായ നാദസ്വരവും സ്ട്രിങ്‌സും വെസ്റ്റേൺ ഡ്രംസും ബേസ് ഗിറ്റാറും സമന്വയിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഒരു ഓർക്കസ്ട്രേഷനാണ് ഈ ഗാനത്തിന്റെ പ്രത്യേകത.

Also read – രാജ്യസഭയിൽ കൽക്കിയിലെ ഡയലോ​ഗ് പറഞ്ഞ് കസറി കമൽഹാസൻ… തെലുങ്ക് ജനതയുടെ മനംകവർന്ന ആ ദൃശ്യങ്ങൾ…

ഒ. കെ. ഗോപിയുടെ നാദസ്വരവും റിതു വൈശാഖിന്റെ സ്ട്രിങ്‌സും പാട്ടിന് കൂടുതൽ മിഴിവേകുന്നു. അർജുൻ ബി. നായർ മിക്സിങ്ങും ബാലു തങ്കച്ചൻ മാസ്റ്ററിങ്ങും നിർവ്വഹിച്ചിരിക്കുന്നു. സോണിക് ഐലൻഡ്, കെ7 സ്റ്റുഡിയോസ് തുടങ്ങി പ്രമുഖ സ്റ്റുഡിയോകളിലായാണ് റെക്കോർഡിങ് പൂർത്തിയാക്കിയത്.

ആനന്ദ് മേനോൻ ആണ് ഈ മ്യൂസിക് വീഡിയോയുടെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അഭിമന്യു വിശ്വനാഥ് പകർത്തിയ ദൃശ്യങ്ങൾ ഗാനത്തിന്റെ മൂഡിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. നിത്യശ്രീ, കലാമണ്ഡലം ശ്രുതി, അഗിൽ വിനായക് തുടങ്ങിയ വലിയൊരു താരനിര തന്നെ വീഡിയോയിൽ അണിനിരക്കുന്നുണ്ട്. മധുര അൻബു ആണ് ലൊക്കേഷൻ മാനേജ്‌മെന്റ് നിർവ്വഹിച്ചത്.

Follow Us
Related Stories
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?