Junaid Case: പീഡനം, നഗ്ന ചിത്ര ഭീക്ഷണി; സോഷ്യൽ മീഡിയ താരം ജുനൈദ് അറസ്റ്റിൽ
കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗറും സോഷ്യൽ മീഡിയ താരവുമായ ജുനൈദ് അറസ്റ്റിൽ. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ആണ് ജുനൈദ് രണ്ട് വർഷക്കാലമായി വിവിധ ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീക്ഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് മലപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റുണ്ടാവുമെന്ന് മനസ്സിലാക്കിയ ജുനൈദ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘം പ്രതിയ ബെംഗളൂരു എയർപ്പോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.
കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും. 42000-ൽ അധികം ഫോളേവേഴ്സാണ് ജുനൈദിന് ഇൻസ്റ്റയിലുള്ളത്. 2 മാസം മുൻപ് തുടങ്ങിയ യൂട്യൂബ് ചാനലിൽ 700-ൽ താഴെ മാത്രമാണ് സബ്സ്ക്രൈബേഴ്സുള്ളത്. ടിക്ക് ടോക്കിൽ നിന്നും ഇൻസ്റ്റഗ്രാമിലേക്ക് എത്തിയ ജുനൈദിൻ്റെ വ്യത്യസ്തമായ ഡാൻസായിരുന്നു കാഴ്ചക്കാരെ കൂട്ടിയത്. ഏറ്റവും അവസാനമായി ജുനൈദ് പങ്ക് വെച്ച ഇൻസ്റ്റഗ്രാം വീഡിയോക്ക് താഴെ എത്തി കേസിൻ്റെയും അറസ്റ്റിൻ്റെയും കമൻ്റുകളും ആളുകൾ പങ്കുവെക്കുന്നുണ്ട്.