AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sookshmadarshini trailer: ആകാംക്ഷയുടെ മുള്‍മുനയിൽ ‘സൂക്ഷ്മദർശിനി’ ട്രെയിലർ; ബേസിൽ- നസ്രിയ ചിത്രം നവംബർ 22ന് റിലീസിന്

Sookshmadarshini Movie: നസ്രിയയെയും ബേസിൽ ജോസഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി എം സി ജിതിനാണ് 'സൂക്ഷ്മദര്‍ശിനി' സംവിധാനം ചെയ്യുന്നത്.

Sookshmadarshini trailer:  ആകാംക്ഷയുടെ മുള്‍മുനയിൽ ‘സൂക്ഷ്മദർശിനി’ ട്രെയിലർ;  ബേസിൽ- നസ്രിയ ചിത്രം നവംബർ 22ന് റിലീസിന്
Sookshmadarshini Movie Poster( Image Credits: Sookshmadarshini team)
Athira CA
Athira CA | Edited By: TV9 Malayalam Desk | Updated On: 10 Jan 2025 | 05:03 PM

കൊച്ചി: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന നസ്രിയ നസീമിന്റെ പുതിയ ചിത്രം ‘സൂക്ഷ്മദര്‍ശിനി’യുടെ ട്രെയിലർ പുറത്ത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ‌ആളുകളെ പിടിച്ചിരുത്തുന്ന നിമിഷങ്ങളും ഉദ്വേ​ഗം ജനിപ്പിക്കുന്ന സീനുകളുമായി വേറിട്ട പ്രകടനമാണ് ബേസിൽ ജോസഫ് കാഴ്ചവയ്ക്കുന്നത്. ബേസിലിന്റെ കഥാപാത്രത്തെ നിരീക്ഷിക്കുന്ന അയൽക്കാരിയാണ് നസ്രിയ. നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം? എന്നൊരു ചോദ്യവും ട്രെയിലറിലുണ്ട്.

നസ്രിയയെയും ബേസിൽ ജോസഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി എം സി ജിതിനാണ് ‘സൂക്ഷ്മദര്‍ശിനി’ സംവിധാനം ചെയ്യുന്നത്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ലിബിൻ- അതുൽ കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നിൽ. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ചിത്രം നവംബർ 22ന് തീയേറ്ററുകളിലെത്തും.

നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂക്ഷ്മദർശിനിയിലെ പ്രൊമോ സോങ് ‘ ദുരൂഹ മന്ദഹാസമേ… ‘ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അതിന് പിന്നാലെ ട്രെയിലറും ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.