Mammootty Sreenivasan: നെല്ലിന്റെ പേരിൽ മത്സരം! ശ്രീനിവാസനും മമ്മൂട്ടിയും അവസാനകാലങ്ങളിൽ തെറ്റിലായിരുന്നു; കെ.ബി. ഗണേഷ് കുമാർ
Mammootty Sreenivasan: ഈ ചെറിയ മത്സരത്തിന്റെയും പ്രശ്നത്തിന്റെയും പുറത്ത് ഇവർ തമ്മിൽ അത്ര സുഖത്തിൽ ആയിരുന്നില്ല എന്നാണ് ഗണേഷ് കുമാർ പറയുന്നത്...

Mammootty And Sreenivasan
മലയാള സിനിമ മേഖലയ്ക്ക് എക്കാലവും നികത്താൻ ആകാത്ത ഒരു തീരാനഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം. ഈ അതുല്യ കലാകാരനെ ഓർക്കാതെ ഒരു മലയാളിക്കും സിനിമ പ്രേമിക്കും ഒരു ദിവസം പോലും കടന്നു പോകാൻ ആകില്ല. നിത്യജീവിതത്തിൽ അദ്ദേഹത്തിന്റെ ഡയലോഗുകൾ പറയാത്ത ദിനങ്ങളും വളരെ ചുരുക്കം ആയിരിക്കും. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കാത്തവരും ഉണ്ടാകില്ല. പൊയ്ക കഴിഞ്ഞദിവസം അവസാനിച്ച കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിലും ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ.
നടൻ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ അവസാനകാലങ്ങളിൽ തെറ്റിലായിരുന്നു എന്നും ഇരുവരും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം നിലനിന്നിരുന്നു എന്നുമാണ് ഗണേഷ് വെളിപ്പെടുത്തിയത്. എന്നാൽ ഇരുവരും തമ്മിലുള്ള സൗന്ദര്യം പിണക്കത്തിന്റെ കാര്യങ്ങളാണ് ആളുകളെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നത്. ശ്രീനിവാസൻ ബുദ്ധിമാനാണ് പക്ഷേ അവസാനകാലത്ത് അദ്ദേഹം ഏറ്റവും സ്നേഹിച്ചത് കൃഷിയെയാണ്.
അത് തന്നെയാണ് ഇരുവരും തമ്മിൽ തെറ്റാനുള്ള കാരണവും മമ്മൂട്ടിയുടെ വയലിൽ ഉൽപാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ല് എന്ന മമ്മൂട്ടിയും അതല്ല അതിനേക്കാൾ മികച്ച ജൈവ നെല്ല് തന്റെ വയലിലാണ് ഉണ്ടാകുന്നത് എന്നും ശ്രീനിവാസനും തമ്മിൽ ഒരു വാദം ഉണ്ടായി. ഈ ചെറിയ മത്സരത്തിന്റെയും പ്രശ്നത്തിന്റെയും പുറത്ത് ഇവർ തമ്മിൽ അത്ര സുഖത്തിൽ ആയിരുന്നില്ല എന്നാണ് ഗണേഷ് കുമാർ പറയുന്നത്. ജൈവകൃഷിയുടെ കാര്യത്തിൽ ഇവര് തമ്മിൽ വലിയ മത്സരമായിരുന്നു. മമ്മൂട്ടിയുടെ വാദത്തിൽ അദ്ദേഹത്തിന്റെ വയലിലെ നെല്ലാണ് ഏറ്റവും മികച്ച ജൈവ നെല്ല്. എന്നാൽ അത് അങ്ങനെയല്ല തന്റേതാണ് എന്ന് ശ്രീനിയേട്ടനും പറയുമായിരുന്നു. നമ്മളെല്ലാം കരുതും ശ്രീനിവാസൻ ഭയങ്കര ജീനിയസ് ആണ് എന്ന്. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരിയായ ഒരു മലയാളി കൂടിയാണ് എന്നും കെബി ഗണേശ് കുമാർ പറയുന്നു.