Actress Gautami: ഏറെ നാളത്തെ ആഗ്രഹം; നടി ഗൗതമി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും
Actress Gautami: പാർട്ടിയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി അത് നിറവേറ്റി തരുമെന്നും ഗൗതമി മാധ്യമങ്ങളോട് വെളിപ്പെടുത്തി...
ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടി ഗൗതമി. രാജപാളയം മണ്ഡലത്തിൽ നിന്നാണ് ഗൗതമി മത്സരിക്കുക എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഏറെ നാളായി തനിക്ക് മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിയിച്ചിട്ടുണ്ട് എന്നും ഗൗതമി മാധ്യമങ്ങളോട് പ്രതികരിച്ചു. രാജപാളയത്ത് മത്സരിക്കാൻ താല്പര്യമുള്ള കാര്യം താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് കുറെ വർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്.
പാർട്ടിയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി അത് നിറവേറ്റി തരുമെന്നും ഗൗതമി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിൽ പ്രവർത്തിച്ചിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് അണ്ണാ ഡിഎംകെയിൽ ചേർന്നത്. അതിനിടയിൽ വർഷങ്ങൾക്കു മുമ്പ് താനും മകളും വധഭീഷണി നേരിടുന്ന വന്ന പരാതിയുമായി ഗൗതമി രംഗത്തെത്തിയിരുന്നു. ഗൗതമിയും മകൾ ലക്ഷ്മിയും ചെന്നൈയിലാണ് താമസിക്കുന്നത്. ഗൗതമിയുടെ പേരിലുള്ള നാല്പത്തിയാറ് ഏക്കർ വസ്തുവകകൾ വിൽക്കാൻ ഏൽപ്പിച്ചിരുന്ന ബിൽഡർ വ്യാജരേഖ ചമച്ച് 25 കോടിയുടെ തട്ടിപ്പ് നടത്തി എന്നും ഗൗതമി ആരോപിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത തന്നെയും മകളെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു ഗൗതമി പരാതിയിൽ പരാമർശിച്ചത്. അളകപ്പനും ഭാര്യയും ചേർന്ന് തന്നെ സ്വത്തുക്കൾ വിൽക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഇതിനുവേണ്ടി വ്യാജരേഖ ഉണ്ടാക്കി. ശേഷം 25 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഇതേക്കുറിച്ച് അവരോട് ചോദിച്ചു. എന്നാൽ വിവരം പുറത്തിറയിക്കുകയാണ് എങ്കിൽ തന്റെയും മകളുടെയും ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തികളുടെ സഹായത്തോടെയാണ് ഗൗതമി ആരോപിച്ചിരുന്നു.