AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: ആദർശങ്ങളെ മുറുകെ പിടിച്ചു, പക്ഷെ ആ ദുശ്ശീലം ഒഴിവാക്കാനായില്ല; ശ്രീനിവാസന് പിഴവ് സംഭവിച്ചത് എവിടെ!

Sreenivasan Smoking Habits: ജീവിതത്തിൽ പല ആദർശങ്ങളും മുറുകെ പിടിച്ചയാളാണ് ശ്രീനിവാസൻ. ഭക്ഷണകാര്യത്തിലും ഈ ആദർശം കാണിച്ചിരുന്നെങ്കിലും എന്നാൽ ഒരു കാര്യത്തിൽ പിഴവ് സംഭവിച്ചു.

Sreenivasan: ആദർശങ്ങളെ മുറുകെ പിടിച്ചു, പക്ഷെ ആ ദുശ്ശീലം ഒഴിവാക്കാനായില്ല;  ശ്രീനിവാസന് പിഴവ് സംഭവിച്ചത് എവിടെ!
Sreenivasan
sarika-kp
Sarika KP | Published: 20 Dec 2025 11:36 AM

മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന്റെ വേർപാട് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോ​ഗ്യപ്രശ്നങ്ങളാൽ ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായുമുള്ള പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തെ അലട്ടിയത്. ജീവിതത്തിൽ പല ആദർശങ്ങളും മുറുകെ പിടിച്ചയാളാണ് ശ്രീനിവാസൻ. ഭക്ഷണകാര്യത്തിലും ഈ ആദർശം കാണിച്ചിരുന്നെങ്കിലും എന്നാൽ ഒരു കാര്യത്തിൽ പിഴവ് സംഭവിച്ചു.

രാസവളങ്ങളില്ലാത്ത ഭക്ഷണത്തെയും ജെെവ കൃഷിയയും പ്രോത്സാഹിപ്പിച്ചു. ഇതിനായി സ്വന്തമായി കൃഷിയിറക്കി. മണ്ണറിഞ്ഞ് കൃഷിചെയ്ത് നൂറു മേനി നേടിയ ആളാണ് ശ്രീനിവാസൻ. പക്ഷെ പുകവലി എന്ന ദുശ്ശീലം ഒഴിവാക്കാനായില്ല. ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഇതും വലിയൊരു കാരണമായെന്നാണ് വിലയിരുത്തൽ. ആരോ​ഗ്യം മോശമായ ശേഷം ഒരിക്കൽ ശ്രീനിവാസൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

Also Read:ആ കൈനോട്ടക്കാരൻ അന്ന് ശ്രീനിവാസൻ്റെ ഭാവി പറഞ്ഞു, ഞെട്ടലോടെ സത്യമറിഞ്ഞത് വർഷങ്ങൾക്ക് ശേഷം

ഇത്രയും സി​ഗരറ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നണ്ടെന്നാണ് അന്ന് ശ്രീനിവാസൻ പറഞ്ഞത്. കാരണം പുകവലിയാണ് തന്റെ ആരോ​ഗ്യം തകർത്തതെന്നും അത്രയും അഡിക്ഷനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഈ അവസ്ഥയിലും ഒരു സി​ഗരറ്റ് കി‌ട്ടിയാൽ താൻ വലിക്കും. കഴിയുമെങ്കിൽ പുക വലിക്കാതിരിക്കുക എന്നാണ് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞത്.

ശ്രീനിവാസന്റെ പുകവലിയെക്കുറിച്ച് ഒരിക്കൽ മകൻ ധ്യാൻ ശ്രീനിവാസനും സംസാരിച്ചിട്ടുണ്ട്. അച്ഛൻ അലോപ്പതിക്ക് മെെദയ്ക്കും എതിരാണ്. പൊറോട്ട കഴിക്കില്ല. എന്നാൽ നന്നായി സി​ഗരറ്റ് വലിക്കും. അതിന് മാത്രം എതിരല്ലെന്നാണ് ധ്യാൻ പറഞ്ഞത്.