AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Teri Meri movie: ‘തേരി മേരി’യുടെ ചിത്രീകരണം പൂർത്തിയായി: ഷൈൻ ടോം, ശ്രീനാഥ് ഭാസി, അന്ന രാജൻ കേന്ദ്രകഥാപാത്രങ്ങൾ

അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

Teri Meri movie: ‘തേരി മേരി’യുടെ ചിത്രീകരണം പൂർത്തിയായി: ഷൈൻ ടോം, ശ്രീനാഥ് ഭാസി, അന്ന രാജൻ കേന്ദ്രകഥാപാത്രങ്ങൾ
Neethu Vijayan
Neethu Vijayan | Published: 27 May 2024 | 04:50 PM

ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരി മേരി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വർക്കലയിൽ പൂർത്തിയായി. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സമീർ ചെമ്പായിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ആരതി ഗായത്രി ദേവിയാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകന്ന ചിത്രമാണ് തേരി മേരി. ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കു നടി ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് നായികമാരായി എത്തുന്നത്. ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം – കൈലാസ് മേനോൻ, അഡീഷണൽ സ്ക്രിപ്റ്റ് അരുൺ കാരി മുട്ടം, ഛായാഗ്രഹണം – ബിബിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ് – എം എസ് അയ്യപ്പൻ, കലാസംവിധാനം -സാബുറാം, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ -വെങ്കിട്ട് സുനിൽ, അസോസ്സിയേറ്റ് ഡയറക്ടേർസ് – സുന്ദർ എൽ, ശരത് കുമാർ കെ ജി ക്രിയേറ്റീവ് ഡയറക്ടർ -വരുൺ ജി പണിക്കർ, പ്രൊഡക്ഷൻ മാനേജേഴ്സ് – സജയൻ ഉദിയൻകുളങ്ങര-സുജിത് വി എസ്, പ്രൊഡക്ഷൻ കൺടോളർ – ബിനു മുരളി.

വർക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. പി.ആർ.ഒ -വാഴൂർ ജോസ്. ഫോട്ടോ – ശാലു പേയാട്.