Anoop John: ‘പലയിടത്തും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു, അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്’; അനൂപ് ജോൺ

Anoop John about Renu Sudhi: ജീവിച്ചിരുന്നപ്പോൾ ഇത്രയധികം ആരാധകർ ഉണ്ടായിരുന്നുവെങ്കിൽ സുധി ചേട്ടൻ വെറെ ലെവൽ എത്തുമായിരുന്നുവെന്ന് അനൂപ് ജോൺ. ഇപ്പോൾ സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Anoop John: പലയിടത്തും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു, അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്; അനൂപ് ജോൺ

അനൂപ് ജോൺ, രേണു സുധി

Updated On: 

15 Apr 2025 15:20 PM

മലയാളം ടെലിവിഷനിൽ ഏറെ ആരാധകരുള്ള ഹിറ്റ് ഷോയായിരുന്നു സ്റ്റാർ മാജിക്. പരിപാടിയിലെ പ്രധാനതാരമായിരുന്നു അന്തരിച്ച കൊല്ലം സുധി. ഇപ്പോഴിതാ കൊല്ലം സുധിയെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ രേണുവിനെ കുറിച്ചും സംസാരിക്കുകയാണ് ഷോയുടെ ഡയറക്ടർ അനൂപ് ജോൺ.

‘കൊല്ലം സുധി ചേട്ടന്റെ അഭാവം നികത്താൻ കഴിയില്ല. അദ്ദേഹം ആ ഷോയിൽ ഉണ്ടായിരുന്നപ്പോൾ പോലും അത്രയ്ക്ക് ആരാധകർ പുള്ളിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. അദ്ദേഹം മരിച്ച ശേഷമാണ് ഇത്രയധികം ആളുകൾ ചേട്ടനെ ഇഷ്ടപ്പെട്ടിരുന്നത് എന്ന് മനസ്സിലാക്കുന്നത്. ജീവിച്ചിരുന്നപ്പോൾ ഇത്രയധികം ആരാധകർ ഉണ്ടായിരുന്നുവെങ്കിൽ ചേട്ടൻ വെറെ ലെവൽ എത്തുമായിരുന്നു.

ALSO READ: ‘എനിക്ക് കഞ്ഞി ഇഷ്ടമല്ല, എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്; വാടക നല്‍കാനില്ലെങ്കില്‍ 20,000 രൂപ പോലും വേണ്ട ജീവിക്കാന്‍’

സുധി ചേട്ടന്റെ നിഷ്കളങ്കതയാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. അദ്ദേഹം വെറുതെ ഇരുന്നൊന്ന് ചിരിച്ചാൽ മാത്രം മതി. അത് കാണാൻ ഇഷ്ടം ഉണ്ടായിരുന്ന നിരവധി പേർ ഉണ്ടായിരുന്നു. ഒപ്പം കൂടുതൽ ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു. ഷോ നടക്കുന്ന സമയത്ത് എന്തിനാണ് ഇതിനകത്ത് സുധിയെ കൊണ്ടുവന്നിരിക്കുന്നത് എന്ന കമന്റുകൾ പോലും വന്നിട്ടുണ്ട്.

ഇപ്പോൾ സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർക്ക് ജീവിക്കാൻ പൈസ വേണം.
പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇപ്പോൾ വീഡിയോസ് ഒക്കെ വന്നു തുടങ്ങി. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല’ എന്നാണ് അനൂപ് ജോൺ പറഞ്ഞത്. ഇൻഫൈൻ പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം