Suchitra: ‘രവി മോഹൻ-ആരതി വേര്‍പിരിയലിന് പിന്നിൽ ധനുഷ്’; ആരോപണവുമായി ഗായിക സുചിത്ര

Suchitra About Ravi Mohan and Aarti Divorce: തമിഴ് സിനിമ മേഖല ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന രവി മോഹൻ - ആരതി വിവാഹ മോചനത്തിൽ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര.

Suchitra: രവി മോഹൻ-ആരതി വേര്‍പിരിയലിന് പിന്നിൽ ധനുഷ്; ആരോപണവുമായി ഗായിക സുചിത്ര

സുചിത്ര, രവി മോഹൻ, ആരതി

Updated On: 

18 May 2025 21:43 PM

ചെന്നൈ: വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ് തമിഴ് ഗായിക സുചിത്ര. തമിഴ് സിനിമ മേഖല ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന രവി മോഹൻ – ആരതി വിവാഹ മോചനത്തിൽ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര. രവി മോഹന്‍ – ആരതി വേർപിരിഞ്ഞതിൽ ധനുഷിന്‍റെ ഇടപെടല്‍ ഉണ്ടെന്നാണ് സുചിത്ര പറയുന്നത്. ഹൈവുഡ് എന്റർടെയിൻമെന്റ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. ഇത് സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ ചർച്ചയാവുകയാണ്.

നേരത്തെ തന്നെ വിവാദ പ്രസ്ഥാനകൾ നടത്തി സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച വ്യക്തിയാണ് സുചിത്ര. കഴിഞ്ഞ വർഷം കോളിവുഡിലെ ‘ഡ്രഗ് പാർട്ടികളു’മായി ബന്ധപ്പെട്ട് സുചിത്ര നടത്തിയ പ്രസ്താവനയും, അതിന് മുൻപുള്ള സുചീ ലീക്സ് എന്ന വെളിപ്പെടുത്തലും വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, രവി മോഹനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആരതി വ്യത്യസ്തയായ ഒരു സ്ത്രീ ആയിരുന്നുവെന്ന് പറയുകയാണ് സുചിത്ര. അവർ പൂർണമായും മാറിയെന്നും അഭിമുഖത്തിൽ താരം പറയുന്നു. ജയം രവി ഷൂട്ടിന് പോയിരിക്കുന്ന സമയത്ത് ആരതി ധനുഷിന്‍റെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. ഇതോടെ, ഇരുവരും തമ്മിൽ അടുത്തുവെന്നും സുചിത്ര പറയുന്നു. ഇവരുടെ ബന്ധം കണ്ടെത്തിയതോടെയാണ് രവി മോഹൻ ആരതിയുമായി വേർപിരിയാൻ തീരുമാനിച്ചതെന്നും സുചിത്ര പറഞ്ഞു.

എന്നാല്‍, ആരതി തന്റെ കുട്ടികളെ ഉപയോഗിച്ച് രവി മോഹനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും, രവി മോഹൻ ഒരു പ്രസ്താവനയിൽ, താൻ ആരതിയെ വിട്ടുപിരിഞ്ഞുവെന്നും കുട്ടികളെ അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുചിത്ര പറഞ്ഞു. എന്നാൽ, രവി മോഹനെ കുട്ടികളെ കാണാൻ അനുവദിക്കാതെ ബോഡി ഗാര്‍ഡുകള്‍ക്കൊപ്പമാണ് ആരതി ഇപ്പോള്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതെന്നും സുചിത്ര ആരോപിച്ചു.

ALSO READ: ‘ഞാൻ എവിടെ പോയാലും എന്തെങ്കിലുമൊക്കെ കൊണ്ടുവരും’; മഞ്ജുവിന്റെ കൂടെ പോയി ദിലീപിനെ കൊണ്ടുവന്നു

സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ആരതി നടത്തുന്നത്. രവി മോഹനെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പങ്കാളി കെനിഷയെയും കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ യൂട്യൂബ് ചാനലുകൾക്ക് ആരതി പണം നൽകിയിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചു. കെനിഷ നിഷ്കളങ്കയാണെന്നും രവി മോഹൻറെ വൈകാരികമായ തകർച്ചയിൽ അവൾ ഒപ്പം നിന്നുവെന്നും, ഇപ്പോൾ കെനീഷയും രവി മോഹനും റിലേഷൻഷിപ്പിലാണെന്നും സുചിത്ര പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ