AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Blessy: ‘തന്മാത്ര എഴുതിക്കഴിഞ്ഞ് വായിച്ചുകേൾപ്പിച്ചപ്പോൾ ഇത് ചെയ്യാൻ പറ്റില്ലെന്നാണ് നിർമാതാക്കൾ പറഞ്ഞത്’; ബ്ലെസി

Blessy About Thanmathra Movie: തന്മാത്രയുടെ കഥ എഴുതി കഴിഞ്ഞ ശേഷം താൻ നിർമാതാക്കളെ വായിച്ചു കേൾപ്പിച്ചപ്പോൾ അവർ ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞതെന്ന് ബ്ലെസി പറയുന്നു.

Blessy: ‘തന്മാത്ര എഴുതിക്കഴിഞ്ഞ് വായിച്ചുകേൾപ്പിച്ചപ്പോൾ ഇത് ചെയ്യാൻ പറ്റില്ലെന്നാണ് നിർമാതാക്കൾ പറഞ്ഞത്’; ബ്ലെസി
സംവിധായകൻ ബ്ലെസി Image Credit source: Social Media
nandha-das
Nandha Das | Published: 18 May 2025 20:19 PM

2005ൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ‘തന്മാത്ര’. ചിത്രത്തിൽ മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിവരും പ്രധാന വേഷത്തിൽ എത്തി. രാജു മാത്യുവാണ് ചിത്രത്തിന്റെ നിർമാണം. മറവിരോഗം ബാധിച്ച രമേശന്‍ നായര്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അഞ്ച് സംസ്ഥാന പുരസ്കാരങ്ങളാണ് ‘തന്മാത്ര’യ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി.

തന്മാത്രയുടെ കഥ എഴുതി കഴിഞ്ഞ ശേഷം താൻ നിർമാതാക്കളെ വായിച്ചു കേൾപ്പിച്ചപ്പോൾ അവർ ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞതെന്ന് ബ്ലെസി പറയുന്നു. മോഹൻലാലിനെ പോലൊരു അറിയപ്പെടുന്ന നടനെ വെച്ച് ഇങ്ങനെയൊരു സിനിമ ചെയ്യാൻ പറ്റില്ലെന്നാണ് നിർമാതാക്കൾ പറഞ്ഞത്. ചിത്രത്തിലെ മോഹൻലാലിൻ്റെ ഇൻഡ്രോ, സമരത്തിന്റെ ഏറ്റവും പുറകിൽ ഇൻക്വിലാബ് വിളിക്കുന്നതാണ്. സാധാരണ നായകന്മാർ മുന്നിൽ ആണല്ലോ നിൽക്കേണ്ടത് എന്നും നിർമാതാക്കൾ പറഞ്ഞു. ഇത് കേട്ടപ്പോൾ തനിക്ക് സങ്കടമായെന്നും ബ്ലെസി പറയുന്നു. പിന്നീടാണ് രാജു മാത്യുവിലേക്ക് എത്തിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘ഞാൻ എവിടെ പോയാലും എന്തെങ്കിലുമൊക്കെ കൊണ്ടുവരും’; മഞ്ജുവിന്റെ കൂടെ പോയി ദിലീപിനെ കൊണ്ടുവന്നു

“തന്മാത്ര എഴുതിക്കഴിഞ്ഞ ശേഷം അത് ഞാൻ നിർമാതാക്കളെ വായിച്ചു കേൾപ്പിച്ചപ്പോൾ അവര് പറഞ്ഞത് ഈ സിനിമ ചെയ്യാൻ പറ്റില്ലെന്നാണ്. മോഹൻലാൽ എന്നു പറയുന്ന ഇത്രയും അറിയപ്പെടുന്ന ഒരു നടനെ വെച്ച് ഇങ്ങനെയൊരു സിനിമ ചെയ്യാൻ പറ്റില്ലെന്നതാണ് കാരണം. അതും അതും മോഹൻലാലിന്റെ സിനിമയിലെ ഇൻഡ്രോ എന്ന് പറയുന്നത് വലിയൊരു സമരം പോകുന്നു, അതിന്റെ ഏറ്റവും പുറകിൽ ഇൻക്വിലാബ് വിളിച്ച് അദ്ദേഹം പോകുന്നു. സാധാരണ നായകൻ മുന്നിലാണല്ലോ നിൽക്കേണ്ടത്. നിർമാതാക്കൾ സിനിമ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും സങ്കടത്തിലായി. അവസാനമാണ് രാജു മാത്യുവിലേക്ക് എത്തിയത്” ബ്ലെസി പറഞ്ഞു.