Sudipto Sen: ‘കേരള സ്റ്റോറിക്ക് ആധാരം വിഎസ് അച്യുതാനന്ദന്‍ പറഞ്ഞകാര്യം; സിനിമയിലുള്ളത് വിഎസും പിണറായിയും പറഞ്ഞ കാര്യങ്ങള്‍’
Sudipto Sen About Kerala Story Movie Inspiration: ഈ പരാമര്‍ശത്തെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും വലിയ സമ്മര്‍ദം നേരിടേണ്ടതായി വന്നു. അദ്ദേഹം എന്ത് പറഞ്ഞുവെന്നതില്‍ മാത്രമാണ് എന്റെ സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍, സുദീപ്‌തോ സെന്‍
ന്യഡല്‍ഹി: കേരള സ്റ്റോറി എന്ന സിനിമയില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറഞ്ഞ കാര്യമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. വിഎസ് അച്യുതാനന്ദന്‍ നടത്തിയ ഒരു പ്രസ്താവനയാണ് തന്നെ ഇത്തരമൊരു സിനിമയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സുദീപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഏകദേശം 12 വര്‍ഷത്തോളം റിസര്‍ച്ച് നടത്തിയതിന് ശേഷമാണ് കേരള സ്റ്റോറി എന്ന സിനിമ ചെയ്യുന്നത്. വിഎസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ നടത്തിയ പരാമര്‍ശമാണ് സിനിമയ്ക്ക് കാരണം. 2010 ജൂലൈയില്‍ അദ്ദേഹം 20 വര്‍ഷത്തിനുള്ളില്‍ കേരളമൊരു ഇസ്ലാമിക് സ്റ്റേറ്റാകുമെന്ന് പറഞ്ഞിരുന്നു. അവിടെ നിന്നാണ് കേരള സ്റ്റോറിക്കുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഈ പരാമര്‍ശത്തെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും വലിയ സമ്മര്‍ദം നേരിടേണ്ടതായി വന്നു. അദ്ദേഹം എന്ത് പറഞ്ഞുവെന്നതില്‍ മാത്രമാണ് എന്റെ സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സഖാവ് വിഎസ് അച്യുതാനന്ദനും സഖാവ് പിണറായി വിജയനും 2010, 2011 കാലയളവില്‍ പറഞ്ഞ കാര്യങ്ങളാണ് എന്റെ സിനിമയിലുള്ളത്.
റിസര്‍ച്ചിലൂടെ അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കേരളത്തിലെ മൂവായിരത്തിലധികം പെണ്‍കുട്ടികളെ ഞാന്‍ നേരില്‍ കണ്ടു. എല്ലാ രേഖകളും ശേഖരിച്ചു. ഈ രേഖകളെല്ലാം തന്നെ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ ഹാജരാക്കിയിരുന്നു.
Also Read: Kerala Story: ‘ശാലിനി ഉണ്ണിക്കൃഷ്ണന്’ ദേശീയ അവാർഡ് കൊടുക്കാത്തതിൽ ദു:ഖമുണ്ട്; സുദീപ്തോ സെൻ
സിനിമ കണ്ടവരെല്ലാം തന്നെ അക്കാര്യങ്ങളെ അംഗീകരിച്ചു, സ്വീകരിച്ചു, ദേശീയതലത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. കേരളത്തെ അധിക്ഷേപിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മണിരത്‌നത്തിന്റെ ബോംബെ എന്ന സിനിമ ബോംബെയെ അധിക്ഷേപിക്കാന്‍ ഉള്ളതാണെന്ന് കരുതുന്നുണ്ടോ? അതുപോലെ കേരള സ്‌റ്റോറിയും കേരളത്തെ അധിക്ഷേപിക്കാനുള്ളതല്ല.
ഇസ്ലാമിക് തീവ്രവാദത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. നമ്മുടെ രാജ്യത്തെ ഒരു പ്രശ്‌നം എന്നത് എല്ലാ കാര്യങ്ങളെയും രാഷ്ട്രീയ കണ്ണിലൂടെ നോക്കിക്കാണുന്നു എന്നതാണ്. വിഷയത്തെ വളച്ചൊടിക്കാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നു. കേരളത്തിനെതിരെ താനൊന്നും ചെയ്തിട്ടില്ലെന്നും സുദീപ്‌തോ സെന്‍ കൂട്ടിച്ചേര്‍ത്തു.