Sumathi Valavu OTT Release : സുമതി വളവ് എത്തുന്ന തീയ്യതി ഇത്, ഒടുവിൽ തീരുമാനം
മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ഒടിടിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഓഗസ്റ്റ് 1-ന് തീയ്യേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
അങ്ങിനെ സുമതി വളവിൻ്റെ ഒടിടി തീയ്യതി സീ ഫൈവ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂചനകൾ എന്ന് മാത്രമായിരുന്നു ആദ്യം നൽകിയിരുന്നതെങ്കിലും പിന്നീട് വ്യാഴാഴ്ച തന്നെ അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച തീയ്യതി പുറത്തുവിട്ടു. ചിത്രം സെപ്തംബർ 26 മുതൽ ZEE5-ൽ സ്ട്രീം ചെയ്യും. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ഒടിടിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഓഗസ്റ്റ് 1-ന് തീയ്യേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
അർജുൻ അശോകൻ, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശിവദ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരു കോമഡി ഹൊററർ ത്രില്ലർ ജോണറിലാണ് എത്തുന്നത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ള എഴുതിയ ഈ ചിത്രം 1990 കളിലെ ഒരു കേരളത്തിലെ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.
സീ ഫൈവ് പ്രഖ്യാപനം
വരുന്നു, “സുമതി വളവ്”. സെപ്റ്റംബർ 26 മുതൽ നമ്മുടെ ZEE5 മലയാളത്തിൽ#SumathiValavu Premieres 26th September on ZEE5#ArjunAshokan #SidharthBharathan #GokulSuresh #BaluVarghese #SaijuKurup #BobyKurian #MalavikaManoj #JoohiJu #SijaRoseGeorge #Shivada pic.twitter.com/NGNr99ihOA
— ZEE5 Malayalam (@zee5malayalam) September 18, 2025
സുമതി എന്ന യുവതിയുടെ മരണശേഷം ഒരു പ്രദേശത്തിൻ്റെ പേര് സുമതി വളവായി മാറി.ഇവിടെ പ്രേതബാധയുള്ളതാണെന്നും ഇതുവഴി കടന്നു പോകുന്നവർക്ക് ചില ഭയാനകമായ അനുഭവങ്ങളാണ്ടാകുന്നതുമാണ് കഥകൾ. ശ്രീഗോകുലം മൂവിസ്, വാട്ടർമാൻ ഫിലിംസ് എന്നിവരുടെ ബാനറിൽ ഗോകുലം ഗോപാലൻ, മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.