Mammootty Bramayugam: ‘മമ്മൂട്ടി രോഗാവസ്ഥയിലാകാൻ കാരണം ‘ഭ്രമയു​ഗം! സിനിമ കണ്ടയുടന്‍ ഞാൻ മെസേജ് അയച്ചു; സുനിൽ‌ പരമേശ്വരൻ

മമ്മൂട്ടി നായകനായി എത്തിയ ഭ്രമയു​ഗം എന്ന ചിത്രം മമ്മൂട്ടിയെ രോ​ഗാവസ്ഥയിലാക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇത് അപകടമാണെന്ന് സിനിമ കണ്ടയുടൻ താൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് ഇട്ടിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

Mammootty Bramayugam: മമ്മൂട്ടി രോഗാവസ്ഥയിലാകാൻ കാരണം ഭ്രമയു​ഗം! സിനിമ കണ്ടയുടന്‍ ഞാൻ മെസേജ് അയച്ചു;  സുനിൽ‌ പരമേശ്വരൻ

Sunil,mammootty

Published: 

12 Aug 2025 10:41 AM

കഴിഞ്ഞ കുറച്ച് നാളുകളായി നടൻ മമ്മൂട്ടിയുടെ ആരോ​ഗ്യനില സംബന്ധിച്ച് വലിയ തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. താരം കുറച്ച് നാളായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനിടെയിൽ പൃഥ്വിരാജ് നായകനായ അനന്തഭദ്രം ഉൾപ്പടെയുളള അഞ്ചോളം സിനിമകളുടെ രചന നി‌ർവഹിച്ച സുനിൽ പരമേശ്വരൻ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചില കഥകൾ സിനിമയാക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ഇതിനിടെയിലാണ് മമ്മൂട്ടിയെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചത്. മമ്മൂട്ടി നായകനായി എത്തിയ ഭ്രമയു​ഗം എന്ന ചിത്രം മമ്മൂട്ടിയെ രോ​ഗാവസ്ഥയിലാക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇത് അപകടമാണെന്ന് സിനിമ കണ്ടയുടൻ താൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് ഇട്ടിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. അബാക്ക് മീ‍ഡിയയിൽ സംസാരിക്കുകയായിരുന്നു സുനിൽ പരമേശ്വരൻ.

ഒരുപാട് ചെറുപ്പക്കാർ കഥയ്ക്കായി തന്നെ സമീപിച്ചിച്ചിട്ടുണ്ടെന്നാണ് സുനിൽ പറയുന്നത്. മേജർ രവിയുമായി ചേർന്ന് മാടൻ പുലി എന്ന ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും പൃഥ്വിരാജിനെ നായകനാക്കാൻ ആയിരുന്നു ആലോചനയെന്നുമാണ് സുനിൽ പരമേശ്വരൻ പറയുന്നത്. എന്നാൽ അത് ഒരിക്കലും നടക്കില്ലെന്ന് താൻ അന്നേ പറഞ്ഞിരുന്നു. അത് മുടങ്ങി. പിന്നീടാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അതും നടന്നില്ല. പലരും ആ സിനിമ ചെയ്യാൻ തന്നെ സമീപിച്ചപ്പോൾ ഒരിക്കലും ചെയ്യരുതെന്നാണ് താൻ പറഞ്ഞത് എന്നാണ് ഇദ്ദേഹം പറയുന്നത്.

Also Read: ‘സൗബിനില്‍ ഒരു വിശ്വാസവും ഇല്ലായിരുന്നു, നോക്കിയപ്പോള്‍ കഷണ്ടിയൊക്കെ’: രജനികാന്ത്

എന്നിട്ടും ചെയ്യണമെന്ന് പറഞ്ഞ് തനിക്ക് മൂന്ന് ലക്ഷം രൂപ അഡ്വാൻസ് തന്നുവെന്നും എന്നാൽ ദിവസങ്ങൾക്കുള്ളിൽ അവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി എന്നും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് താൻ മണികർണിക എന്ന തന്റെ പുതിയ നോവൽ പ്രസിദ്ധീകരിച്ചത്. നാ​ഗത്തിന്റെ കഥയാണ് പറയുന്നത്. അതിന്റെ തിരകഥയും താൻ പൂർത്തിയാക്കി. പലരും ഇതിനായി തന്നെ സമീപിക്കുന്നുണ്ട്.

ഒരു സ്ഥലത്ത് താൻ പ്രാർത്ഥിക്കുന്ന സമയത്ത് വിഗ്രഹത്തിലുണ്ടായിരുന്ന ഒരു നാഗം പത്തി വിടർത്തുന്നതും അത് തന്നെ പിന്തുടരുന്നതുമാണ് കഥ. ഈ നോവലിന്റെ അവസാനത്തെ സീനെഴുതിക്കൊണ്ടിരുന്നപ്പോൾ തന്റെ വീട്ടിൽ പാമ്പ് കയറിയെന്നും ഇതി പിടിക്കാൻ വാവ സുരേഷിനെ താൻ വിളിച്ചുവരുത്തി. എന്നാൽ അതിനെ പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും അതിന്റെ കാരണം തനിക്ക് അറിയാമെന്നുമാണ് സുനിൽ പരമേശ്വരൻ പറയുന്നത്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും