Rajanikanth: സ്കൂളിൽ പോകാൻ മടിച്ച് കൊച്ചുമോൻ; അവസാനം സ്റ്റൈൽ മന്നൻ കൊണ്ടുവിട്ടു

Rajanikanth with his Grandson: സിനിമയിലെ റോളുകൾ മാത്രമല്ല ജീവിതത്തിലെ റോളുകളും മനോഹരമായി ചെയ്ത് രജനികാന്ത്. രജനികാന്തിന്റെ കൊച്ചു മകനുമൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു. 

Rajanikanth: സ്കൂളിൽ പോകാൻ മടിച്ച് കൊച്ചുമോൻ; അവസാനം സ്റ്റൈൽ മന്നൻ കൊണ്ടുവിട്ടു
Published: 

26 Jul 2024 | 09:03 PM

സ്കൂളിൽ പോകാൻ മടി കാണിച്ച കൊച്ചുമോനെ ഒപ്പം കൂട്ടി സ്കൂളിലേക്ക് പോയി തമിഴ് സൂപ്പർ താരം രജനികാന്ത്. രജനികാന്തിൻ്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്താണ് തൻ്റെ മകൻ ദേവുമായുള്ള സൂപ്പർ താരത്തിൻ്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. “എന്റെ മകന് ഇന്ന് രാവിലെ സ്കൂളിൽ പോകാൻ മടി. അവൻ്റെ പ്രിയപ്പെട്ട സൂപ്പർഹീറോ തന്നെ അവനെ സ്കൂളിൽ കൊണ്ടുപോയി വിട്ടു. എല്ലാ റോളുകളിലും നിങ്ങൾ ആണ് അപ്പാ ബെസ്റ്റ്. അത് ഓൺസ്ക്രീനിൽ ആയാലും ഓഫ് സ്ക്രീനിൽ ആയാലും.” എന്ന അടിക്കുറിപ്പോടെയാണ് രജനികാന്തും കൊച്ചുമകൻ ദേവുമായുള്ള ചിത്രം സൗന്ദര്യ പങ്കുവെച്ചത്. സ്കൂളിൽ പോകാൻ മടി കാണിക്കുന്ന ദേവിനെയും, രജനികാന്തിനെ കണ്ട് അംബരന്ന കുരുന്നുകളെയും ആണ് ചിത്രത്തിൽ കാണാനാവുക.

സണ്ടക്കോഴി, ശിവാജി, മജാ, തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും ഗ്രാഫിക് ഡിസൈനിങ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചാണ് സൗന്ദര്യ തന്റെ കരിയർ ആരംഭിച്ചത്. രജനികാന്ത് നായകനായ ‘കോച്ചടയാൻ’ എന്ന 3ഡി ആനിമേഷൻ സിനിമയിലൂടെയാണ് സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ ‘വേലയില്ലാ പട്ടതാരി 2’ എന്ന സിനിമയും സംവിധാനം ചെയ്തത് സൗന്ദര്യയാണ്. ഓച്ചർ പിക്ചർസ് പ്രൊഡക്ഷൻ എന്ന പ്രൊഡക്ഷൻ കമ്പനിയും സൗന്ദര്യ സ്ഥാപിച്ചു. വ്യവസായിയായ അശ്വിൻ റാം കുമാറുമായുള്ള തൻ്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് ദേവ്. ഇരുവരും വേർപിരിഞ്ഞ ശേഷം സൗന്ദര്യ, നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലും സൗന്ദര്യയ്ക്ക് ഒരു കുഞ്ഞുണ്ട്.

ALSO READ : ഗ്ർർർ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

അതേസമയം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ രജനികാന്ത്. ജയ് ഭീം എന്ന സിനിമ ഒരുക്കിയ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ ആണ് റിലീസിനായി കാത്തിരിക്കുന്ന അടുത്ത രജനി ചിത്രം. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ, മലയാളി താരം ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ യിലാണ് വേട്ടയന് ശേഷം രജിനി ഭാഗമാകുക. ചിത്രത്തിൻ്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ