Supriya Menon: ‘ഏറെ ദൗർഭാഗ്യകരം; എവിടെ നോക്കിയാലും ക്യാമറയും മൊബൈലുകളും’: രൂക്ഷമായി വിമർശിച്ച് സുപ്രിയ മേനോൻ
Supriya Menon Criticizes Media: പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്തത് ഏറെ ദൗർഭാഗ്യകരമാണെന്നും ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും സുപ്രിയ പറഞ്ഞു.

Supriya Menon
മലയാള സിനിമയുടെ അതുല്യ കലാകാരൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകൾ ക്യാമറകളിൽ പകർത്താൻ ശ്രമിക്കുന്ന മാധ്യമങ്ങളെയും പൊതുജനങ്ങളെയും രൂക്ഷമായി വിമർശിച്ച് നിർമാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്തത് ഏറെ ദൗർഭാഗ്യകരമാണെന്നും ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും സുപ്രിയ പറഞ്ഞു.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മരണാനന്തര ചടങ്ങുകൾക്കിടയിലെ തിരക്കും മൊബൈൽ ഫോൺ ഉപയോഗവും അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിയയുടെ പ്രതികരണം. അന്ത്യാജ്ഞലി അർപ്പിക്കാനായി എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവരെയും താരം വിമർശിച്ചു. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ എന്നാണ് സുപ്രിയ ചോദിക്കുന്നത്. എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലെ എന്നും താരം ചോദിക്കുന്നു.
അതേസമയം ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴിയാണാണ് ശ്വാസതടസം അനുഭവപ്പെട്ടത്. തുടർന്ന് ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. തുടർന്ന് ഇന്നലെ ഉച്ചയോടെ എറണാകുളം ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വച്ച്. താരത്തെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പതിനായിരങ്ങളാണ് എത്തിയത്.
തുടർന്ന് ഇന്ന് 11 മണിയോടെ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്.
Supriya Instagram Post