Suresh Gopi: ‘എനിക്ക് അത്ര തൃപ്തി ഇല്ലായിരുന്നു’; ‘ജെഎസ്കെ’യിലെ മാധവിന്റെ പ്രകടനത്തെ കുറിച്ച് സുരേഷ് ഗോപി
Suresh Gopi on Madhav Suresh’s Performance: ജെഎസ്കെയിലെ മാധവിന്റെ അഭിനയം ആദ്യം കണ്ടപ്പോൾ അത്ര തൃപ്തിയായില്ലെങ്കിലും വീണ്ടും കണ്ടപ്പോൾ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒരറ്റ് സീൻ മാത്രമാണ് തനിക്ക് മോശമായി തോന്നിയതെന്നും താരം പറയുന്നു.

Madhav Suresh Gopi
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ജെഎസ്കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള). പ്രവീണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഏറെ വിവാദങ്ങൾക്ക് ശേഷമാണ് തീയറ്ററുകളിൽ എത്തിയത്. ജൂലൈ 17 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചയിലേക്ക് അടുക്കുമ്പോൾ തീയറ്ററുകളിൽ വൻ വിജയമാണ് ചിത്രം നേടിയത്.
ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും എത്തുന്നുണ്ട്. താരപുത്രൻ ആദ്യമായി എത്തുന്ന ചിത്രം എന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ മാധവ് സുരേഷിന്റെ അഭിനയത്തെക്കുറിച്ച് സുരേഷ് ഗോപിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെഎസ്കെയിലെ മാധവിന്റെ അഭിനയം ആദ്യം കണ്ടപ്പോൾ അത്ര തൃപ്തിയായില്ലെങ്കിലും വീണ്ടും കണ്ടപ്പോൾ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒരറ്റ് സീൻ മാത്രമാണ് തനിക്ക് മോശമായി തോന്നിയതെന്നും താരം പറയുന്നു.
മക്കളായ ഗോകുലും മാധവും ജീവിതത്തിൽ തന്റെ രണ്ടു സിനിമകളിലെ കഥാപാത്രങ്ങൾ പോലെ ആണെന്നും സുരേഷ് ഗോപി തുറന്നു പറഞ്ഞു. ഒരു സീനിൽ തന്റെ കഥാപാത്രത്തോട് കയർത്തു സംസാരിച്ച് ഇറങ്ങിപ്പോകുന്ന മാധവ് ‘ഇന്നലെ; എന്ന സിനിമയിലെ തന്റെ കഥാപാത്രമായ ഡോ. നരേന്ദ്രനെ ഓർമ്മിപ്പിച്ചു എന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘സമ്മർ ഇൻ ബേത്‌ലഹേ’മിലെ ഡെന്നിസ് ആണ് ഗോകുൽ എങ്കിൽ ‘പത്രം’ സിനിമയിലെ നന്ദഗോപന്റെ തീക്ഷ്ണ ഭാവമാണ് മാധവിൽ തനിക്ക് കാണാൻ കഴിയുന്നതെന്നും റേഡിയോ മാംഗോ നടത്തിയ സുരേഷ് ഗോപി ഫാൻസ് മീറ്റിൽ താരം വെളിപ്പെടുത്തി. തന്റെ മക്കൾക്ക് രണ്ട് പേർക്കും തന്റെ രണ്ട് സ്വഭാവമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. ചിത്രത്തിലെ മകന്റെ ഓരോ ഷോട്ടിനെ കുറിച്ചും സുരേഷ് ഗോപി വാചാലനായി. റേഡിയോ മാംഗോ നടത്തിയ ഫാന്‍ഫെസ്റ്റിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.