Swasika: ‘രാം ചരണിന്റെ അമ്മയാകാൻ വിളിച്ചപ്പോൾ ഞെട്ടിപ്പോയി, വലിയ ചിത്രമായിരുന്നു; സ്വാസിക

Swasika Talks About Ram Charan Mother Role: തനിക്ക് തുടർച്ചയായി അമ്മ വേഷങ്ങൾ ലഭിക്കുന്നുണ്ടെന്നും സ്വാസിക പറയുന്നു. അതിൽ ഏറ്റവുമധികം ഞെട്ടി പോയത് രാം ചരണിന്റെ അമ്മയായിട്ട് വിളിച്ചപ്പോഴാണെന്നും നടി പറഞ്ഞു.

Swasika: രാം ചരണിന്റെ അമ്മയാകാൻ വിളിച്ചപ്പോൾ ഞെട്ടിപ്പോയി, വലിയ ചിത്രമായിരുന്നു; സ്വാസിക

സ്വാസിക

Published: 

25 Aug 2025 13:19 PM

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് സ്വാസിക വിജയ്. 2009ൽ റിലീസായ ‘വൈഗ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യകാലങ്ങളിൽ താരത്തിന്റെ കഴിവിനെ പരമാവധി ഉപയോഗിച്ച കഥാപാത്രങ്ങൾ കുറവായിരുന്നെങ്കിലും, തമിഴിലെ ‘ലബ്ബർ പന്ത്’ എന്ന ചിത്രം കരിയറിലെ വഴിത്തിരിവായി. ഈ സിനിമയ്ക്ക് പിന്നാലെ താരത്തിന് ലഭിച്ചതെല്ലാം മികച്ച കഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ, മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ സൂക്ഷിച്ചു മാത്രമാണോ ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സ്വാസിക വിജയ്. അത്തരത്തിൽ സിനിമ തിരഞ്ഞെടുക്കാറില്ലെന്നും, ‘ലബ്ബർ പന്ത്’ എന്ന സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് പോലും തനിക്ക് അറിയില്ലെന്നും സ്വാസിക പറയുന്നു. കൂടാതെ, സൂരി നായകനായ ‘മാമൻ’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രവും താൻ സ്വയം തിരഞ്ഞെടുത്തല്ലെന്നും നടി പറഞ്ഞു.

‘ലബ്ബർ പന്ത്’ എന്ന സിനിമയുടെ സംവിധായകനും ‘മാമ’ന്റെ സംവിധായകനും അടുത്ത സുഹൃത്തുക്കളാണ്. ‘ലബ്ബർ പന്ത്’ കണ്ടാണ് അദ്ദേഹം തന്നെ വിളിച്ചത്. കഥ കേട്ടപ്പോൾ ചെയ്യാമെന്ന് തോന്നിയെന്നും നടി പറയുന്നു. അതുപോലെ, തനിക്ക് തുടർച്ചയായി അമ്മ വേഷങ്ങൾ ലഭിക്കുന്നുണ്ടെന്നും സ്വാസിക പറഞ്ഞു. അതിൽ ഏറ്റവുമധികം ഞെട്ടി പോയത് രാം ചരണിന്റെ അമ്മയായിട്ട് വിളിച്ചപ്പോഴാണെന്ന് നടി പറയുന്നു.

ALSO READ: ‘ക്ഷീണിതനായി; 100-ാം സിനിമയോടെ വിരമിക്കാമെന്നാണ് കരുതുന്നത്’; പ്രിയദർശൻ

തെലുങ്കിലെ വലിയ സിനിമകളിൽ ഒന്നായ ‘പെഡ്ഡി’യിലേക്കാണ് തന്നെ വിളിച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണത്. എങ്കിലും താൻ വേണ്ടെന്ന് വെച്ചുവെന്ന് സ്വാസിക പറയുന്നു. താൻ അത് ചെയ്താൽ എങ്ങനെ വരുമെന്ന് അറിയില്ല. വലിയ ചിത്രമായിരുന്നു. എന്നാലും, ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോൾ രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ലെന്നാണ് താൻ കരുതുന്നത്. അതുകൊണ്ടാണ് പറ്റില്ലെന്ന് പറഞ്ഞത്. ആവശ്യം വരുന്ന സമയത്ത് ഇനി നോക്കാം എന്നും സ്വാസിക വ്യക്തമാക്കി.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്