AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tamil Big Boss: തമിഴ് ബിഗ് ബോസിൽ സംസ്കാരത്തെ തകർക്കുന്ന നീചമായ പ്രവർത്തികൾ; നിരോധിച്ചില്ലെങ്കിൽ പ്രതിഷേധം കനക്കുമെന്ന് ടിവികെ

TVK against Tamil Big Boss: തമിഴ്നാട്ടിലെ ജനങ്ങൾക്ക് ദോഷകരമായാലും പരിപാടിയുടെ തിരക്കഥാകൃത്തുക്കൾക്ക് പ്രശ്നമില്ലെന്നും പണമാണ് അവർ ഉന്നം വെക്കുന്നതെന്നും ടിവികെ പറഞ്ഞു

Tamil Big Boss: തമിഴ് ബിഗ് ബോസിൽ സംസ്കാരത്തെ തകർക്കുന്ന നീചമായ പ്രവർത്തികൾ; നിരോധിച്ചില്ലെങ്കിൽ പ്രതിഷേധം കനക്കുമെന്ന് ടിവികെ
Tamil Big BossImage Credit source: Youtube Promo video screen grab
Ashli C
Ashli C | Updated On: 15 Oct 2025 | 11:32 AM

ചെന്നൈ: തമിഴ്നാട്ടിലെ ബിഗ് ബോസ് (Big Boss) നിരോധിക്കണമെന്ന് ആവശ്യവുമായി ഭരണപക്ഷ പാർട്ടിയായ തമിഴക വാഴ്‌മുരിമയ് കച്ചി ( ടിവി കെ) രംഗത്ത്. ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ടി വി കെ നേതാവും എംഎൽഎയും ആയ വേൽമുരുകൻ തമിഴ്നാട്ടിലെ ബിഗ് ബോസ് നിരോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. ബിഗ്ബോസിൽ ചില രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ഇത് തമിഴ് സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. . ഒക്ടോബർ അഞ്ചിന് 20 മത്സരാർത്ഥികളുമായി പ്രീമിയർ ചെയ്ത പരിപാടിയിൽ മുഖ്യ അവതാരകൻ വിജയ് സേതുപതി(Vijay sethupathi) ആണ്.

തമിഴ് ജനതയുടെ സംസ്കാരവും ധാർമിക മൂല്യങ്ങളും നശിപ്പിക്കുന്ന തരത്തിലുള്ള നീചമായ പ്രവർത്തികൾ ആണ് ബിഗ് ബോസിലൂടെ ലോകമെമ്പാടും സംരക്ഷണം ചെയ്യുന്നതെന്നും വേൽമുരുകൻ ആരോപിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ദോഷകരമായാലും പരിപാടിയുടെ തിരക്കഥാകൃത്തുക്കൾക്ക് പ്രശ്നമില്ലെന്നും പണമാണ് അവർ ഉന്നം വെക്കുന്നതെന്നും വേൽമുരുകൻ പറഞ്ഞു.

പ്രായമായ പെൺകുട്ടികളുടെയോ കുട്ടികളുടെയും മുന്നിൽ വച്ച് കാണിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഇതിലെ രംഗങ്ങൾ. വൃത്തികെട്ട ശരീരചലനങ്ങൾ, ചുംബനരംഗങ്ങൾ, കിടപ്പറ രംഗങ്ങൾ ഇനി ലൈംഗികബന്ധം മാത്രമേ കാണിക്കാത്തത് ആയിട്ടുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാട് നിയമസഭ സ്പീക്കർ അപ്പാപ്പുവിനെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയവുമായി സമീപിച്ചിട്ടുണ്ട് എന്നും വേലുമുരുകൻ വ്യക്തമാക്കി.

സ്പീക്കർ പ്രമേയം ചർച്ചയ്ക്ക് അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയും ഐടി പ്രക്ഷേപണ വകുപ്പുകളും അത് നിരോധിച്ചില്ലെങ്കിൽ ആയിരക്കണക്കിന് സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് ബിഗ് ബോസ് വേദിയിലും വിജയ് ടെലിവിഷനിലും വലിയ ഒരു പ്രതിഷേധം സംഘടിപ്പിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിഗ് ബോസ് സീസൺ 9 വിജയ് ടിവിയിലാണ് നിലവിൽ സംപ്രേഷണം ചെയ്യുന്നത്