Actor Posani Krishna: തെലുങ്ക് നടന്‍ പൊസാനി കൃഷ്ണ മുരളി അറസ്റ്റില്‍

Posani Krishna Murali Arrested:നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി 8:45 ഓടെയാണ് സംഭവം.

Actor Posani Krishna: തെലുങ്ക് നടന്‍ പൊസാനി കൃഷ്ണ മുരളി അറസ്റ്റില്‍

പൊസാനി കൃഷ്ണ മുരളി

Updated On: 

27 Feb 2025 11:30 AM

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ. ആ​ന്ധ്ര പോലീസ് ഹൈദരാബാദിലെ താരത്തിന്റെ വസതിയിൽ നിന്നാണ് ഇദ്ദേഹത്തെ പിടിക്കൂടിയത്. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി 8:45 ഓടെയാണ് സംഭവം.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അണ്ണമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ബി കൃഷ്ണ റാവുവാണ് അറസ്റ്റ് വിവരം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. അറസ്റ്റിന് മുൻപ് കുടുംബത്തിന് നോട്ടീസ് കൈമാറിയിരുന്നു. അതേസമയം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികില്‍സ തുടരുകയാണെന്നും പൊസാനി കൃഷ്ണ പോലീസിനോട് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.

Also Read:ഉദ്ഘാടനത്തില്‍ നിന്ന് കിട്ടുന്ന പൈസയ്ക്ക് ചിലവുകളുണ്ട്; എന്തെല്ലാം സാധനങ്ങള്‍ വാങ്ങിക്കാനുണ്ട് എനിക്ക്: മാളവിക

66കാരനായ താരത്തെ യെല്ലാറെഡ്ഡിഗുഡയിലെ വീട്ടിൽ നിന്ന് റോഡ് മാർ​ഗമാണ് ആന്ധയിലേക്ക് കൊണ്ടുപോയത്. അതേസമയം ഒരു പ്രത്യേക സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ഒബുലവരിപള്ളി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 196, 353(2), 111, പട്ടിക ജാതി നിയമത്തിലെ 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് താരത്തെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുമെന്നാണ് വിവരം. രാജംപേട്ട് അഡീഷണല്‍ മജിസ്‌ട്രേറ്റ് മുൻപാകും ഹാജരാക്കുക.

അറസ്റ്റിന് പിന്നാലെ താരത്തിന്റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. തനിക്ക് സുഖമില്ലെന്നും ചികില്‍സയിലാണെന്നും കൃഷ്ണ മുരളി പോലീസിനോട് പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. എന്നാല്‍ നടപടികളുമായി സഹകരിക്കണമെന്നും കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും പോലീസ് ഓഫീസര്‍ തിരിച്ചു പറയുന്നതും വീഡിയോയിലുണ്ട്. പിന്നീട് നടന്‍ പോലീസുമായി സഹകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും താരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതായിരുന്നു കേസ്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും