AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T G Ravi: ‘സ്ത്രീകൾ എന്നെ കാണുമ്പോള്‍ ഭയപ്പെട്ട് ഓടിയിരുന്നു, വീട്ടില്‍ കയറ്റിയിട്ടില്ല’; ടി ജി രവി

T G Ravi About Villain Roles: വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് തന്നെ കാണുമ്പോൾ ജനങ്ങളുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്ന് പറയുകയാണ് ടി ജി രവി.

T G Ravi: ‘സ്ത്രീകൾ എന്നെ കാണുമ്പോള്‍ ഭയപ്പെട്ട് ഓടിയിരുന്നു, വീട്ടില്‍ കയറ്റിയിട്ടില്ല’; ടി ജി രവി
ടി ജി രവി
Nandha Das
Nandha Das | Updated On: 27 May 2025 | 11:57 AM

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയിരുന്ന നടന്മാരിൽ ഒരാളാണ് നടൻ ടി ജി രവി. ടി ജി രവീന്ദ്രനാഥന്‍ എന്നാണ് യഥാർത്ഥ പേര്. 1975ൽ അരവിന്ദൻ സംവിധാനം ചെയ്ത ‘ഉത്തരായനം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടന് ആദ്യ കാലങ്ങളിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നില്ല.

തുടർന്ന് 1980ൽ ജയൻ നായകനായ ‘ചാകര’ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോടെ അദ്ദേഹം ഏറെ ശ്രദ്ധനേടി. പിന്നീട് അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം അദ്ദേഹം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപെട്ടു. ഇടയ്ക്ക് സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത രവി സിബി മലയിലിന്റെ ‘അമൃതം’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഇപ്പോഴിതാ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് തന്നെ കാണുമ്പോൾ ജനങ്ങളുടെ പ്രതികരണം എങ്ങനെFace ആയിരുന്നുവെന്ന് പറയുകയാണ് രവി.

വില്ലൻ വേഷങ്ങൾ ചെയ്തിരുന്നത് കൊണ്ട് ആളുകൾക്ക് തന്നെ കണ്ടാൽ പേടിയായിരുന്നെന്ന് ടി ജി രവി പറയുന്നു. പുരുഷൻമാരല്ല കൂടുതലും സ്ത്രീകളാണ് തന്നെ കണ്ട് പേടിക്കാറുള്ളതെന്നും, പലരും തന്നെ കാണുമ്പോൾ ഭയപ്പെട്ട് ഓടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ പലരും വീട്ടിൽ കയറ്റുമായിരുന്നില്ലെന്നും നടൻ പറഞ്ഞു. ഒരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവർ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ജോലിക്കാരി തന്നെ കണ്ട് അയ്യോ എന്ന് പറഞ്ഞു വാതിൽ അടച്ചതായും ടി ജി രവി കൂട്ടിച്ചേർത്തു. ജാംഗോ സ്പേസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നത് കൊണ്ട് തന്നെ ആളുകള്‍ എന്നെ കണ്ടാൽ പേടിക്കുമായിരുന്നു. ഇഷ്ടം പോലെ പേർ അങ്ങനെ പെരുമാറിയിട്ടുണ്ട്. പുരുഷന്‍മാരല്ല, കൂടുതലും സ്ത്രീകളാണ് എന്നെ കാണുമ്പോള്‍ ഭയപ്പെട്ട് ഓടിയിരുന്നത്.

പലരും എന്നെ വീട്ടില്‍ കയറ്റിയിട്ടില്ല. ഒരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. ആ സമയം അവര്‍ അവിടെ ഉണ്ടായിരുന്നില്ല. അപ്പോള്‍ ബെല്ലടിച്ചു. ജോലിക്കാരി വന്ന് വാതില്‍ തുറന്നപ്പോള്‍ അയ്യോ എന്ന് പറഞ്ഞു വാതില്‍ അടച്ചു”’ ടി ജി രവി പറഞ്ഞു.