Thalapathy 69: ‘എന്‍ നെഞ്ചില്‍ കുടിയിരിക്കും…’; അവസാനിപ്പിക്കാൻ വിജയ് ഒരിക്കല്‍ കൂടി; പ്രഖ്യാപനം ശനിയാഴ്ച; വികാരഭരിതരായി ആരാധകര്‍
Thalapathy 69 Film Updates: ദളപതി 69-നേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
എറെ ആരാധകരുള്ള പ്രിയ താരമാണ് വിജയ്. തെന്നിന്ത്യയിൽ വിജയ് ഒരു വികാരം തന്നെയാണ്. വിജയ് നായകനായി എത്തുന്ന ചിത്രങ്ങൾ എല്ലാം, ആരാധകർ ഉത്സവം പോലെയാണ് ആഘോഷിക്കാറുള്ളത്. എന്നാൽ ഇപ്പോൾ വിജയ് ആരാധകർ നിരാശയിലാണ്. പൂർണമായും രാഷ്ട്രിയ പ്രവേശനത്തിലേക്ക് കടക്കുകയാണെന്നും സിനിമജീവിതം അവസാനിപ്പിക്കുകയാണെന്നുമുള്ള പ്രഖ്യാപനമാണ് ആരാധകരിൽ നിരാശയുണർത്തിയത്. താരത്തിന്റെ ദളപതി 69 ആയിരിക്കും അവസാന ചിത്രം എന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതുകൊണ്ട് തന്നെ ആ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നു. ദളപതി 69ന്റെ നിര്‍ണായക അപ്‍ഡേറ്റുമായി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വിജയ്‌യുടെ അവസാനചിത്രം ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. വൈകാരിക നിമിഷങ്ങള്‍ കൊണ്ട് വീഡിയോ വിജയ് ആരോധകരെ വികാരഭരിതമാക്കി.
ദ ലവ് ഫോര്‍ ദളപതി എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പുറത്തിറക്കിയത്. ദളപതി 69 എന്ന് താത്ക്കാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷനാണ് വിജയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ താരത്തെ പറ്റി ആരാധകർ പറയുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ വിജയ് ആരാധകരും ആ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. വിജയ് എന്ന് സിനിമ നടൻ ആരാധകരുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ വീഡിയോ കാട്ടിതരുന്നു. ‘അവസാനമായി ഒരിക്കൽക്കൂടി’ എന്ന വാചകവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Un ratham en ratham verae illai.. Uthirathil vithaithayae anbin sollai ❤️
The Love for Thalapathy
▶️ https://t.co/fd7M28fem1We all grew up with your films & you’ve been a part of our lives every step of the way. Thankyou Thalapathy for entertaining us more than 30 years… pic.twitter.com/4TZi7xHErB
— KVN Productions (@KvnProductions) September 13, 2024
സെപ്‍റ്റംബര്‍ 14ന് വൈകുന്നേരത്തോടെയാകും വിജയ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് വിജയ്‍യുടെ അവസാന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. സംവിധാനം നിര്‍വഹിക്കുന്നത് എച്ച് വിനോദാണ്. സംഗീതം നിര്‍വഹിക്കുക അനിരുദ്ധ് രവിചന്ദറാണ്.അതേസമയം ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. “നിങ്ങളുടെ സിനിമകൾക്കൊപ്പമായിരുന്നു ഞങ്ങൾ വളർന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരുഭാഗംതന്നെയായിരുന്നു നിങ്ങൾ. 30 വർഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് നന്ദിയുണ്ട് ദളപതീ” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നിർമാതാക്കൾ കുറിച്ചത്.
Also read-GOAT Movie : ഗോട്ട് സിനിമ എങ്ങനെയുണ്ട്?; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
അതേസമയം താരത്തിന്റെ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം ദ ഗോട്ടാണ്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു. ചിത്രം പുറത്തിറങ്ങി പെട്ടെന്ന് തന്നെ 300 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. എന്നാലും ചിത്രത്തിനെതിരെ വലിയ രീതിയില്‍ നെഗറ്റീവ് റിവ്യൂ ഉയർന്നിരുന്നു. , ട്രിപ്പിള്‍ റോളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോ റോളുകള്‍ ശ്രദ്ധ നേടിയിരുന്നു.
പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.