Thudakkam Movie Release : തുടക്കം നാളെ തിയേറ്ററുകളിലേക്ക്… ‘നിങ്ങളുടെ കയ്യിലേക്ക് തരുകയാണ്, ഇഷ്ടമായാൽ നാലാളോട് പറയണേ’ എന്ന് ജൂഡ്

Vismaya Mohanlal Starring Thudakkam Movie Release : വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കം ( നാളെ ഓ​ഗസ്റ്റ് 7 ) തിയേറ്ററുകളിൽ റിലീസിന് എത്തുകയാണ്. ജൂഡ് ആന്റണി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമ നാളെ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിൽ വികാര നിർഭരമായ കുറിപ്പുമായി വന്നിരിക്കുകയാണ് സംവിധായകനായ ജൂഡ്.

Thudakkam Movie Release : തുടക്കം നാളെ തിയേറ്ററുകളിലേക്ക്... നിങ്ങളുടെ കയ്യിലേക്ക് തരുകയാണ്, ഇഷ്ടമായാൽ നാലാളോട് പറയണേ എന്ന് ജൂഡ്

Thudakkam Movie Location Picture

Updated On: 

06 Aug 2026 | 06:57 PM

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കം ( നാളെ ഓ​ഗസ്റ്റ് 7 )തിയേറ്ററുകളിൽ റിലീസിന് എത്തുകയാണ്. ജൂഡ് ആന്റണി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമ നാളെ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിൽ വികാര നിർഭരമായ കുറിപ്പുമായി വന്നിരിക്കുകയാണ് സംവിധായകനായ ജൂഡ്. ഫെയ്സ് ബുക്കിലൂടെയാണ് തന്റെ അഞ്ചാമത് സിനിമയായ തുടക്കത്തിന് എല്ലാ വിധപിന്തുണയുണ്ടാകണമെന്നും ഇതുവരെ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടും പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.

നാളെ തുടക്കം എന്ന സിനിമ നിങ്ങളുടെ മുൻപിലേക്കെത്തുകയാണ്. തന്റെ അഞ്ചാമത്തെ സിനിമയാണ് തുടക്കമെന്നും ഈ അവസരത്തിൽ നന്ദി പറയുന്നു എന്നും പറഞ്ഞാണ് ജൂഡിന്റെ കുറിപ്പ് തുടങ്ങുന്നത്. തന്റെ സിനിമാ ജീവതത്തിൽ നിർണായകമായ പങ്ക് വഹിച്ചവർക്കും ജൂഡ് പോസ്റ്റിലൂടെ നന്ദി അറിയിക്കുന്നുണ്ട്. എന്നെ പ്രോത്സാഹിപ്പിച്ച ഫാമിലി റിലേറ്റീവ്സ് കൂട്ടുകാർ, തന്നെ സിനിമയിലേക്ക് ക‌ടന്നു വരാൻ സഹായിച്ചവർ തുടങ്ങി ഓരോരുത്തരുടെയും പേര് മെൻഷൻ ചെയ്താണ് ജൂഡ് പോസ്റ്റ് കുറിച്ചിരിക്കുന്നത്.

Also Read : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ

ദിലീപിന്റെയും വിനീത് ശ്രീനിവാസന്റെയും നിവിൻ പോളിയുടെയും അജു വർ​ഗീസിന്റെയും പേരുകളും പോസ്റ്റിൽ എടുത്ത് പറയുന്നുണ്ട്. ആദ്യ സിനിമയുടെ നിർമാതാവ് മുതൽ ആവസാനമായി ചെയ്ത സിനിമയുടെ നിർമാതാക്കളെയും ജൂഡ് ഓർത്തെടുക്കുന്നു. തുടക്കം സിനിമയിൽ തനിക്ക് സചിത്ര മോഹൻലാലിന്റെ ഭാ​ഗത്ത് നന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചതെന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. തുടക്കത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ തനിക്ക് എല്ലാവിധ സ്വാതന്ത്ര്യവും തന്നിരുന്നതായും ജൂഡ് പറയുന്നു. പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ് ‘സിനിമകൾ കണ്ടു വിജയിപ്പിച്ച പ്രിയ പ്രേക്ഷകരെ നാളെ നിങ്ങളുടെ കയ്യിലേക്ക് തരുകയാണ്, ഇഷ്ടമായാൽ നാലാളോട് പറയണേ’ .

ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റ് കൂടി സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. തുടക്കത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നു വന്ന വിസ്മയയുടെ ഫസ്റ്റ് ഷോട്ടിന് മുന്നോടിയായുള്ള ലൊക്കേഷൻ ചിത്രമാണ് അത്. തുടക്കം’ എന്ന ചിത്രത്തിലെ വിസ്മയയുടെ ആദ്യ ഷോട്ടെടുക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം. മലയാള സിനിമയിലേക്ക് സ്വാഗതം, പ്രിയപ്പെട്ട വിസ്മയ നാളെ നിന്റേതാണ് – എന്ന ക്യാപ്ഷനോടെയാണ് ജൂഡ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

English Summary

Thudakkam, the debut film of Vismaya Mohanlal, is set to hit theaters tomorrow, August 7. Mohanlal also plays a pivotal role in the movie, which is written and directed by Jude Anthany Joseph. Ahead of the film’s release tomorrow, director Jude has shared an emotional note.

Loading...
Unable to load recommendations.
Follow Us
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു