Thudakkam Movie First Review : തുടക്കം വിസ്മയിപ്പിച്ചോ…. ഫീൽ ഗുഡിൽ നിന്ന് തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക്, ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

Thudakkam Movie Review : മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കം ഇന്ന് രാവിലെയാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. മോഹൻലാലിന്റെ മകളുടെ സിനിമ എന്ന നിലയിലും മോഹൻലാൽ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നതിനാലും ഒരു ഇടവേളയ്ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമയെ കാത്തിരുന്നത്.

Thudakkam Movie First Review : തുടക്കം വിസ്മയിപ്പിച്ചോ.... ഫീൽ ഗുഡിൽ നിന്ന് തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക്, ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

Thudakkam Movie Review

Updated On: 

07 Aug 2026 | 03:08 PM

മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കം ഇന്ന് രാവിലെയാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. മോഹൻലാലിന്റെ മകളുടെ സിനിമ എന്ന നിലയിലും മോഹൻലാൽ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നതിനാലും ഒരു ഇടവേളയ്ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമയെ കാത്തിരുന്നത്. ഇത്തവണത്തെ ഓണം റിലീസുകളിൽ ആദ്യത്തെ സിനിമകൂടിയാണ് തുടക്കം.

ഫാമിലി ആക്ഷൻ ത്രില്ലറാണ് തുടക്കമെന്ന് നേരത്തെ വ്യക്തമായിരുന്നു. വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നാണ് പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിസ്മയുടെ പ്രകടനവും സിനിമയുടെ ആകെ നിലവാരവും ശരാശരിക്ക് മുകളിൽ നിൽക്കുന്നുവെന്ന് അധികം പേരും പ്രതികരിക്കുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേക ഡെപ്ത് ഉള്ളതാണ്.

Also Read : വലിയ ‘തുടക്ക’ത്തിന് അനുഗ്രഹം തേടി മണ്ണാറശാലയിലെത്തി വിസ്മയ മോഹൻലാലും സുചിത്രയും! വീഡിയോ കാണാം

ഫീൽ ഗുഡിൽ നിന്ന് തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക് സിനിമ മാറുകയാണ്. കിടിലൻ ആക്ഷൻ ആണ് സിനിമയിലുള്ളത് എന്ന് സിനിമ കണ്ടവരുടെ ആദ്യ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. വിസ്മയ മോഹൻലാൽ നേരത്തെ മാർഷൽ ആർട്സ് പഠിച്ചത് സിനിമയിൽ കാണാനുണ്ട് എന്നാണ് ചിലർ പറയുന്നത്. പീക്ക് ആക്ഷൻ സിനിമയിൽ പ്രതീക്ഷിക്കാമെന്നും സിനിമ കണ്ടിറങ്ങിയവർ പ്രതികരിക്കുന്നു. ആക്ഷന് പ്രാധാന്യമുണ്ടെങ്കിലും കുടുംബപ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ് തുടക്കമെന്ന് മറ്റു ചിലർ പറയുന്നു. ഫാമിലിയായി വന്ന് കാണേണ്ട ചിത്രമാണ് എന്നാണ് അവരുടെ അഭിപ്രായം.

ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ഒരു നടിയുടെ സങ്കോചവും വിസ്മയയിൽ കാണാനില്ല എന്നാണ് മിക്കവാറും പേര് പറയുന്നത്. സിനിമയിലെ പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നു എന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരും ഉണ്ട്. സെക്കൻഡ് ഹാഫ് കഴിയുമ്പോൾ പടത്തിന്റെ സ്വഭാവം മാറും, തീർച്ചയായും പെൺകുട്ടികൾ കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്നും, അവർക്ക് ഒരു വലിയ പ്രചോദനമാകും സിനിമ എന്നും സ്ത്രീ പ്രേക്ഷകർ അഭിപ്രായം പങ്കിടുന്നു. സിനിമയിൽ വില്ലനായി എത്തിയിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകനാണ്. ഇദ്ദേഹത്തിന്റെ പ്രകടനവും ഏറെ മികച്ചതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നുത്.

English Summary

Thudakkam the debut film of Mohanlal’s daughter Vismaya, was released in theaters this morning. Audiences had eagerly awaited the movie for several reasons: it marks the debut of Mohanlal’s daughter, features Mohanlal in a prominent role, and is directed by Jude Anthany Joseph after a hiatus.

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു