AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thudarum Review: ‘ഇതങ്ങ് കേറി കത്തും; ഞങ്ങടെ പഴയ ലാലേട്ടൻ തിരിച്ചുവന്നു’; തുടരും ആദ്യ പ്രേക്ഷക പ്രതികരണം

Thudarum Audience Review: ആ കൂട്ടുകെട്ടിനും പ്രതീക്ഷിച്ചത് പോലെ സ്വീകാര്യത ലഭിച്ചുവെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണം. ഇരുവരുടെയും കോംബോ മികച്ചതാണെന്ന കമന്റുകളാണ് വരുന്നത്.

Thudarum Review: ‘ഇതങ്ങ് കേറി കത്തും; ഞങ്ങടെ പഴയ ലാലേട്ടൻ തിരിച്ചുവന്നു’; തുടരും ആദ്യ പ്രേക്ഷക പ്രതികരണം
തുടരും സിനിമImage Credit source: Social Media
Sarika KP
Sarika KP | Published: 25 Apr 2025 | 03:07 PM

ഈ വർഷം മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ ​ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രം 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടാൻ സാധിച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചത്. ഇതിനു പിന്നാലെ എത്തിയ മറ്റൊരു മോഹൻലാൽ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും.

ഇന്നാണ് ചിത്രം തീയറ്ററിൽ‌‌ എത്തിയത്. ആദ്യ ഷോ കഴിയുമ്പോൾ തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹൻലാലിന്റെ തിരിച്ച് വരവാണ് ചിത്രം എന്നാണ് സിനിമ കണ്ട് പുറത്തിറങ്ങിയ മിക്ക പ്രേക്ഷകരും പറയുന്നത്.വിന്റേജ് മോഹന്‍ലാലിനെയാണ് തുടരും എന്ന ചിത്രത്തിലൂടെ കാണാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെ മെയിൻ ഹൈലൈറ്റ് മോഹൻലാൽ-ശോഭന കോബോ തന്നെയാണ്. ആ കൂട്ടുകെട്ടിനും പ്രതീക്ഷിച്ചത് പോലെ സ്വീകാര്യത ലഭിച്ചുവെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണം. ഇരുവരുടെയും കോംബോ മികച്ചതാണെന്ന കമന്റുകളാണ് വരുന്നത്.

സാധാരണ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഷൺമുഖൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രധാന ഭാഗവും അവസാന ഭാഗത്തേക്കാണ് വെച്ചിരിക്കുന്നത്.നായികയായി എത്തുന്നത് ശോഭനയാണ്.

Also Read:തുടരും പ്രീ സെയിൽ ബസൂക്കയെ വെട്ടി; വീണ്ടും ബോക്സ് ഓഫീസ് തൂക്കാൻ മോഹൻലാൽ

അതേസമയം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിൽ മികച്ച നേട്ടമാണ് ചിത്രം കൈവരിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ് ആദ്യ മണിക്കൂർ പിന്നീടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ആദ്യ ഒരു മണിക്കൂറിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്ത ഒരു മണിക്കൂറിൽ അത് 10,000 ടിക്കറ്റുകള്‍ എന്ന നിലയിൽ ഉയർന്നു. രണ്ട് ദിവസം പിന്നിടുമ്പോൾ രണ്ട് കോടിക്ക് മുകളിൽ പ്രീ സെയ്ൽസ് നേടിയതായാണ് റിപ്പോർട്ട് വന്നത്.