Thudarum Movie: ‘ഒരു തോളിൽ നീയും, മറ്റേ തോളിൽ ഞാനും; ലാൽ നമ്മളെ കറക്‌ടായി കൊണ്ടുപോകും’; ശോഭന പറഞ്ഞതിനെ കുറിച്ച് തരുൺ മൂർത്തി

Tharun Moorthy share's Thudarum Shooting Experience: നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത് കൊണ്ട് പുതിയ കാലത്തെ സിനിമരീതികളെ കുറിച്ച് ശോഭനയ്ക്ക് അറിയാമോ എന്ന് താൻ ചോദിച്ചെന്നും തരുൺ പറയുന്നു.

Thudarum Movie: ഒരു തോളിൽ നീയും, മറ്റേ തോളിൽ ഞാനും; ലാൽ നമ്മളെ കറക്‌ടായി കൊണ്ടുപോകും; ശോഭന പറഞ്ഞതിനെ കുറിച്ച് തരുൺ മൂർത്തി

Mohanlal , Shobana

Published: 

21 Apr 2025 12:16 PM

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യ്ത് മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തുന്ന തുടരും. ഏപ്രിൽ 25 ന് തീയറ്ററുകളിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു. ഇതിന് ഉദാഹരണമാണ് ചിത്രത്തിന്റെ പോസ്റ്ററും ​ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായത്.

ചിത്രത്തിന്റെ മെയിന്‍ ഹൈലൈറ്റ് ലാൽ-ശോഭന കോംബോയാണ്. നീണ്ട ഇടവേളകൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സ്‌ക്രീനിലെ ഇവരുടെ പ്രകടനം മലയാളികൾക്ക് എന്നും ​ഹരമായിരുന്നു. മിന്നാരം, പവിത്രം, മായാമയൂരം, തേൻമാവിൻകൊമ്പത്ത് തുടങ്ങിയ സിനിമകളിലെ ലാൽ-ശോഭന കൂട്ടുകെട്ട് മലയാളികൾ ഇന്നും ഓർത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും വീണ്ടും ഒന്നിക്കുന്നത് കാണാൻ ഏറെ താൽപര്യമാണ് മലയാളികൾക്ക്.

Also Read: ‘ഷണ്മുഖൻ എന്ന കഥാപാത്രം ചെയ്യാൻ ലാലേട്ടനല്ലാതെ വേറൊരു നടനും സാധിക്കില്ല, ക്യാമറയുടെ മുന്നിൽ നിന്നാൽ മറ്റൊരു മനുഷ്യനാകും’; രജപുത്ര രഞ്ജിത്

സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട് സംവിധായകൻ തരുൺ മൂർത്തി രം​ഗത്ത് എത്തിയിരുന്നു. സിനിമയിൽ മോഹൻലാൽ, ശോഭന പ്രകടനത്തെ കുറിച്ച് തരുൺ വാചാലനായി. ഇതിനിടെയിൽ സെറ്റിൽ ഒരുദിവസം താനും മോഹൻലാലും ശോഭനയും ഇരുക്കുന്ന സമയത്ത് സിനിമയുടെ മാർക്കറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചുവെന്നാണ് തരുൺ പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത് കൊണ്ട് പുതിയ കാലത്തെ സിനിമരീതികളെ കുറിച്ച് ശോഭനയ്ക്ക് അറിയാമോ എന്ന് താൻ ചോദിച്ചെന്നും തരുൺ പറയുന്നു.

അത്തരം കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് താരം പറഞ്ഞത് എന്നാണ് തരുൺ പറയുന്നത്. ഈ സമയം ശോഭന തമാശ രൂപേണ പറഞ്ഞു നമ്മുക്ക് രണ്ട് പേർക്കും ലാലിന്റെ തോളിൽ കയറി ഇരുന്നാൽ മതി. ബാക്കി അദ്ദേഹം നോക്കുമെന്നും ശോഭന പറഞ്ഞുവെന്നാണ് തരുൺ പറയുന്നത്. അതു തന്നെയാണ് ഈ സിനിമയിൽ താൻ ഫോളോ ചെയ്‌തതെന്നും തരുൺ മൂർത്തി പറയുന്നു.കൗമൂദി മൂവിസിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്