Tharun Moorthy: എന്റെ ആ കഥാപാത്രം ഏറ്റവും ശക്തയായ സ്ത്രീയാണ്, എന്നാല്‍ ഓഡിയന്‍സ് അവളെ തേപ്പുകാരിയാക്കി: തരുണ്‍ മൂര്‍ത്തി

Tharun Moorthy About Operation Java Movie: മമിത ചെയ്ത കഥാപാത്രത്തെ തേപ്പുകാരിയായാണ് പ്രേക്ഷകര്‍ കണ്ടതെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. താന്‍ എഴുതിയതില്‍ ഏറ്റവും ശക്തയായ കഥാപാത്രമാണ് ഓപ്പറേഷന്‍ ജാവയില്‍ മമിത ചെയ്ത അല്‍ഫോണ്‍സ എന്ന സൈന സൗത്ത് പ്ലാസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

Tharun Moorthy: എന്റെ ആ കഥാപാത്രം ഏറ്റവും ശക്തയായ സ്ത്രീയാണ്, എന്നാല്‍ ഓഡിയന്‍സ് അവളെ തേപ്പുകാരിയാക്കി: തരുണ്‍ മൂര്‍ത്തി

തരുണ്‍ മൂര്‍ത്തി, മമിത ബൈജു

Updated On: 

24 Apr 2025 11:14 AM

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മമിത ബൈജുവും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

എന്നാല്‍ മമിത ചെയ്ത കഥാപാത്രത്തെ തേപ്പുകാരിയായാണ് പ്രേക്ഷകര്‍ കണ്ടതെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. താന്‍ എഴുതിയതില്‍ ഏറ്റവും ശക്തയായ കഥാപാത്രമാണ് ഓപ്പറേഷന്‍ ജാവയില്‍ മമിത ചെയ്ത അല്‍ഫോണ്‍സ എന്ന സൈന സൗത്ത് പ്ലാസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

താന്‍ എഴുതിയതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രമാണ് ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോണ്‍സ. എന്നാല്‍ എല്ലാവരും അതിനെ തേപ്പ് എന്ന അടിവരയോടെയാണ്‌ കണ്ടത്. താന്‍ അവളെ കാണുന്നത് പ്രണയത്തിനേക്കാള്‍ സ്വന്തമായി ജോലി ചെയ്യാനായി മറ്റൊരു രാജ്യത്തേക്ക് പോകുന്ന, കുടുംബം നോക്കാനുള്ള വരുമാനം കണ്ടെത്തണമെന്ന് ആഗ്രഹമുള്ള ഒരാളായാണ്. എന്നാല്‍ നമ്മുടെ ഓഡിയന്‍സ് അവളെ ഒരു തേപ്പുകാരിയായി കണ്ടു.

അല്‍ഫോണ്‍സയെ പോലെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമാണ് ധന്യ ചെയ്ത വിനായകന്റെ ഭാര്യയുടെ വേഷം. ആ സിനിമയില്‍ എല്ലാവരും വിമര്‍ശിച്ചത് ആ കുട്ടിയെ കൊണ്ട് ഡയലോഗ് പറയിപ്പിച്ചില്ല എന്നാണ്. പക്ഷെ തന്റെ അഭിപ്രായത്തില്‍ അത് അത്രയും ശക്തമായ മൗനമാണ്.

Also Read: Tharun Moorthy: ‘മോഹന്‍ലാലിന് വേണ്ടി സംവിധായകര്‍ ഒരു ലോകം ഉണ്ടാക്കുന്നു, അവിടെയാണ് അപകടം, സ്റ്റാറിന് വേണ്ടിയുള്ള വേള്‍ഡ് പോലെ’

താന്‍ ചെയ്തിട്ടില്ല എന്ന് പറഞ്ഞ് അവിടെ കിടന്ന് കരയേണ്ട കാര്യമൊന്നുമില്ല. അവള്‍ക്ക് താന്‍ കൊടുത്ത നരേഷനും അങ്ങനെയായിരുന്നു. നീ ചെയ്തിട്ടില്ല, ആ വീഡിയോ നിന്റെ അല്ല എന്ന് നിനക്ക് കൃത്യമായി അറിയാം അതുകൊണ്ട് ഒരിക്കലും കരയാന്‍ നില്‍ക്കരുത്, ബി സ്‌ട്രോങ്. നിന്റെ കൂടെ നിന്റെ ഭര്‍ത്താവുണ്ട്, അയാള്‍ സംസാരിച്ചോളും നിനക്ക് വേണ്ടി എന്നായിരുന്നു താന്‍ ധന്യയ്ക്ക് പറഞ്ഞ് കൊടുത്തിരുന്നതെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

 

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന