Thug Life Movie Controversy: മകളുടെ പ്രായമുള്ള നടിയുമായി ചുംബനരംഗം; കമൽ ഹാസന്റെ ‘ലിപ് കിസ്’ വിവാദത്തിൽ

Thug Life Movie Controversy: ചിത്രങ്ങളിലെ ചുംബന രംഗങ്ങളാല്‍ മുന്‍പും വിവാദത്തിലായിട്ടുള്ള കമല്‍ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഈ രംഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നത്. അതേസമയം കമലിനെ അനുകൂലിച്ചും ആരാധകര്‍ എത്തുന്നുണ്ട്.

Thug Life Movie Controversy: മകളുടെ പ്രായമുള്ള നടിയുമായി ചുംബനരംഗം; കമൽ ഹാസന്റെ ലിപ് കിസ് വിവാദത്തിൽ
Published: 

19 May 2025 | 10:19 AM

37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ആക്ഷൻ ജോണർ ടൈപ്പ് ആണെന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്.

ഇപ്പോഴിതാ, ട്രെയിലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ട്രെയിലറിൽ കമല്‍ ഹാസൻ നടി അഭിരാമിയെ ലിപ് കിസ് ചെയ്യുന്ന രംഗമാണ് വിവാദത്തിൽ മുങ്ങിയിരിക്കുന്നത്. എഴുപത് വയസ് പ്രായമായ കമല്‍ഹാസന്‍ 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നത് ശരിയല്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ചിത്രങ്ങളിലെ ചുംബന രംഗങ്ങളാല്‍ മുന്‍പും വിവാദത്തിലായിട്ടുള്ള കമല്‍ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഈ രംഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നത്. അതേസമയം കമലിനെ അനുകൂലിച്ചും ആരാധകര്‍ എത്തുന്നുണ്ട്. കഥാപാത്രത്തിന് ആവശ്യമുള്ളതാണ് നടൻ നൽകേണ്ടതെന്നും അവിടെ പ്രായം പ്രശ്നമല്ലെന്നും ആരാധകർ പറയുന്നു. കമൽ എപ്പോഴും പരീക്ഷണാത്മകമായ വേഷങ്ങൾക്ക് അതി‍ർ വയ്ക്കാറില്ല. ഈ സീനും കഥയുടെ ഭാഗമാണെന്നും അവ‍ർ പറയുന്നു.

ഒപ്പം തൃഷയുടെ കഥാപാത്രത്തെ സംബന്ധിച്ച സംശയങ്ങളും സോഷ്യൽ മീഡിയയിൽ ഉടലെടുക്കുന്നുണ്ട്. ചിത്രത്തിൽ സിലമ്പരശന്‍റെ ജോഡിയായാണ് തൃഷ എത്തുന്നത് എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് രണ്ട് നായികമാരാണോ കമലിന് എന്ന ചോദ്യമാണ് ഉയരുന്നത്.

ജൂൺ 5 ന് ചിത്രം തിയറ്ററുകളിലെത്തും. ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമ്മാണം. ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്.

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്