AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Toxic Controversy: ‘സ്വന്തം വൈരുധ്യങ്ങൾ മറച്ചുവച്ച് മറ്റുള്ളവർക്ക് നേരെ പിടിക്കാനുള്ളതല്ല പ്രത്യയശാസ്ത്രം’; ടോക്സിക് വിവാദത്തിൽ നടി അതുല്യ ചന്ദ്ര

Athulya Chandra Against Toxic Movie: ടോക്സിക് സിനിമയ്ക്കെതിരെ വിമർശനവുമായി നടി അതുല്യ ചന്ദ്ര. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് പ്രതികരണം.

Toxic Controversy: ‘സ്വന്തം വൈരുധ്യങ്ങൾ മറച്ചുവച്ച് മറ്റുള്ളവർക്ക് നേരെ പിടിക്കാനുള്ളതല്ല പ്രത്യയശാസ്ത്രം’; ടോക്സിക് വിവാദത്തിൽ നടി അതുല്യ ചന്ദ്ര
അതുല്യ ചന്ദ്രImage Credit source: Athulya Chandra Instagram
Abdul Basith
Abdul Basith | Published: 15 Jan 2026 | 09:01 AM

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടി അതുല്യ ചന്ദ്ര. ‘സ്വന്തം വൈരുധ്യങ്ങൾ മറച്ചുവച്ച് മറ്റുള്ളവർക്ക് നേരെ പിടിക്കാനുള്ളതല്ല പ്രത്യയശാസ്ത്രം’ എന്ന് താരം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. രാഹുൽ സദാശിവൻ്റെ ‘ഡിയസ് ഇറെ’ എന്ന സിനിമയിലെ ഇൻ്റിമേറ്റ് രംഗങ്ങളുടെ പേരിൽ സൈബർ ബുള്ളിയിങ് നേരിട്ട താരമാണ് അതുല്യ ചന്ദ്ര.

‘സ്വയം പ്രസംഗിക്കുന്ന മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിനെക്കാൾ എളുപ്പമാണ് പ്രത്യയശാസ്ത്രത്തിൻ്റെ ചട്ടകൂടിൽ ഒരു സംഭവം അവതരിപ്പിച്ച് മറ്റൊരാളുടെ ജീവിതത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. സെലക്ടീവായ ധീരതയിൽ മൗലികമായി ഒന്നുമില്ല. അവസരത്തിനൊത്ത് എടുത്തണിയാനുള്ളതോ സ്വന്തം വൈരുധ്യങ്ങൾ മറച്ചുവച്ച് മറ്റുള്ളവർക്ക് നേരെ പിടിക്കാനുള്ള പരിചയോ അല്ല, പ്രത്യയശാസ്ത്രം.’- അതുല്യ കുറിച്ചു.

Also Read: Toxic Movie Teaser: ‘അച്ഛനമ്മമാർക്കൊപ്പം ഇരുന്ന് കാണാൻ പറ്റാത്ത സീനുകൾ ഞാൻ ചെയ്യില്ല’; ഗീതു മോഹൻദാസിന് പിന്നാലെ യഷും എയറിൽ

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടോക്സിക്, എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്പ്സ്.’ പ്രഖ്യാപനം മുതൽ ടോക്സിക് ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. യഷിനെ നായകനായി ഗീതു സിനിമയൊരുക്കുന്നു എന്നതായിരുന്നു ആദ്യത്തെ ചർച്ച. പിന്നീട്, ഗീതുവിൻ്റെ തിരക്കഥയിൽ യഷ് ഇടപെട്ടു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് തുടങ്ങി. ശേഷം പുറത്തുവന്ന പോസ്റ്ററുകളിൽ തിരക്കഥ എഴുതിയത് ഗീതുവും യഷും ചേർന്ന് ആണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതോടെ യഷിൻ്റെ ഇടപെടൽ ഔദ്യോഗികമായി. പിന്നീടാണ് ടീസർ പുറത്തിറങ്ങിയത്.

ടീസർ പുറത്തുവന്നതിന് പിന്നാലെ ചർച്ചകൾ വീണ്ടും സജീവമായി. കാറിനുള്ളിലെ ഇൻ്റിമേറ്റ് സീൻ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി. ഗീതുവിൻ്റെ മുൻ നിലപാടുകളോട് വൈരുദ്ധ്യമാണ് ഈ സീൻ എന്നതായിരുന്നു വിമർശനം. നായകനെ അവതരിപ്പിക്കാനായി മാത്രം സ്ത്രീയെ ഒരു വില്പനച്ചരക്കാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നതും വിമർശനവിധേയമായി. മാർച്ച് 19നാണ് ടോക്സിക് റിലീസാവുക.

അതുല്യ ചന്ദ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

 

View this post on Instagram

 

A post shared by athulya chandra (@athulya_chandra)