Lakshmipriya: ‘ബ്ലെസ്ലി ഫേക്ക് ആയിരുന്നു; അന്ന് അവൻ മൂന്ന് കുപ്പി ഷാംപെയ്ൻ കുടിച്ചു..’; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയ
Lakshmi Priya About Blesslee: റിയാസ് ഒന്നും ഫെയ്ക്കല്ലെന്നും തനിക്ക് ഫെയ്ക്കായി തോന്നിയിട്ടുള്ളത് ബ്ലെസ്ലിയെയാണെന്നും അത് താൻ എപ്പോഴും പറയാറുണ്ടെന്നും താരം പറയുന്നു.
ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു നടി ലക്ഷ്മിപ്രിയ. താരം ഗ്രാന്റ് ഫിനാലെ വരെ എത്തിയൊരാളായിരുന്നു. നടിയെ മലയാളികൾ കൂടുതൽ സ്നേഹിച്ച് തുടങ്ങിയതും ബിഗ് ബോസിന്റെ ഭാഗമായശേഷമാണ്. ഇപ്പോഴിതാ സഹ മത്സരാർത്ഥിയായ ബ്ലെസ്ലിയെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ്സിൽ കൂടെയുണ്ടായിരുന്നവരിൽ തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടായിരുന്നത് ബ്ലെസ്ലിയോടാണെന്നും അത് തനിക്ക് മാറ്റാൻ കഴിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു. ബ്ലെസ്ലി ഫേക്ക് ആണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
പോപ്പിൻസിന് എന്ന ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ബ്ലെസ്ലിയുടെ പേരിൽ എന്തോ കേസൊക്കെ വന്നില്ലേ എന്നും ജയിലിൽ അല്ലേ എന്നും താരം ചോദിക്കുന്നു. ഫെയ്ക്കായിട്ടുള്ള ഒരാൾക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാൻ കഴിയില്ല. ഈ കേസ് വേറെ ആരുടെ പേരിലും ഉണ്ടായിട്ടില്ലല്ലോ. റിയാസ് ഒന്നും ഫെയ്ക്കല്ലെന്നും തനിക്ക് ഫെയ്ക്കായി തോന്നിയിട്ടുള്ളത് ബ്ലെസ്ലിയെയാണെന്നും അത് താൻ എപ്പോഴും പറയാറുണ്ടെന്നും താരം പറയുന്നു.
Also Read:കൃഷ്ണകുമാറിന്റെ മക്കൾക്കും ബിജെപിയിൽ അംഗത്വം? ‘പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവ് മത്സരിക്കും’
മദ്യത്തിനും മയക്ക് മരുന്നിനും എല്ലാം എതിരാണ് എന്നാണ് ബ്ലെസ്ലി പറഞ്ഞതെന്നും എന്നാൽ ബിഗ് ബോസിനു ശേഷം തങ്ങൾക്കുണ്ടായ പാർട്ടിയിൽ വച്ച് ബ്ലെസ്ലി മൂന്ന് കുപ്പി ഷാംപെയ്ൻ കഴിച്ചുവെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അത് കഴിക്കാൻ അവൻ കാണിക്കുന്ന ടെൻന്റസി താൻ ദൂരെ നിന്ന് കണ്ടിരുന്നുവെന്നും നടി പറയുന്നു. അതിന് മുമ്പ് ചുമയുള്ളവർക്ക് കൊടുത്ത കഫ് സിറപ്പും അവൻ കഴിച്ചു. ആഫ്റ്റർ പാർട്ടിയിൽ അവൻ പുകവലിക്കുകയും ചെയ്തിരുന്നുവെന്നും ഇതെല്ലാം ആരോട് വേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാമെന്നാണ് നടി പറയുന്നത്.