AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aayiram Aura Song: അച്ഛൻ്റെ മുതുകിൽ അല്ല മക്കളേ…! ​ഗൂ​ഗിളിൽ വരെ തിരയുന്നത് ഇങ്ങനെ; ‘ആയിരം ഓറ’ യഥാർഥ വരികൾ

Trending Song Aayiram Aura: ഇൻസ്റ്റാ​ഗ്രാമിലെ റീലുകളിൽ വൈറലായിരിക്കുന്നത് 'നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ' എന്നാരംഭിക്കുന്ന വരികളാണ്. പാട്ടിനിടയിൽ 'ജെഫിനേ ലോഡെയ്യടാ' എന്ന ഡയലോഗും ഇതിനോടകം വയറായിക്കഴി‌ഞ്ഞു. പാട്ട് തിരയുന്നവർ വൈറലായ ജെഫിനെയും അതോടൊപ്പം തിരയാൻ മറന്നില്ല. റാപ്പ് സോങ്ങിൻ്റെ ബീറ്റ് പ്രൊഡ്യൂസർ ആണ് ജെഫിൻ.

Aayiram Aura Song: അച്ഛൻ്റെ മുതുകിൽ അല്ല മക്കളേ…! ​ഗൂ​ഗിളിൽ വരെ തിരയുന്നത് ഇങ്ങനെ; ‘ആയിരം ഓറ’ യഥാർഥ വരികൾ
Aayiram AuraImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 11 Feb 2025 | 12:21 PM

യൂട്യൂബിലും ഇൻസ്റ്റാ റീലിലുമൊക്കെ തരം​ഗമായ പാട്ടാണ് ‘ആയിരം ഓറ’. എവിടെ തിരിഞ്ഞാലും ‘നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ’ മാത്രം. യൂട്യൂബിൽ 80 ലക്ഷത്തിനടുത്ത് കാഴ്ചക്കാരാണ് ഈ റാപ്പിനുള്ളത്. പ്രശസ്ത മലയാളി റാപ്പർ ഫെജോയാണ് ‘ആയിരം ഓറ’എന്ന പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. സോണി മ്യൂസിക്കാണ് ഈ ​ഗാനം പുറത്തുവിട്ടത്. കുട്ടികളും മുതിർന്നവരും അടക്കം ലോകം മുഴുവൻ ഈ പാട്ട് എറ്റെടുത്ത്കഴിഞ്ഞു.

എന്നാൽ ഇൻസ്റ്റാ​ഗ്രാമിലെ റീലുകളിൽ വൈറലായിരിക്കുന്നത് ‘നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ’ എന്നാരംഭിക്കുന്ന വരികളാണ്. പാട്ടിനിടയിൽ ‘ജെഫിനേ ലോഡെയ്യടാ’ എന്ന ഡയലോഗും ഇതിനോടകം വയറായിക്കഴി‌ഞ്ഞു. പാട്ട് തിരയുന്നവർ വൈറലായ ജെഫിനെയും അതോടൊപ്പം തിരയാൻ മറന്നില്ല. റാപ്പ് സോങ്ങിൻ്റെ ബീറ്റ് പ്രൊഡ്യൂസർ ആണ് ജെഫിൻ. ഇപ്പോഴിതാ പാട്ടിനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും അതിൻ്റെ യഥാർത്ഥ വരികളെക്കുറിച്ചുമാണ് ഫെജോയും ജെഫിനും ഒരു ഇൻ്റർവ്യൂവിൽ തുറന്നുപറഞ്ഞിരിക്കുന്നത്.

‘നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ… ആയിരം ഓറ’ ‌

‘ ‌വൈബ് എന്നൊക്കെ പറയുന്നതുപോലെ ജെൻ സി, ജെൻ ആൽഫ ജെനറേഷൻ ഉപയോ​ഗിക്കുന്ന ഒരു വാക്കാണ് ശരിക്കും ഓറ എന്ന് പറയുന്നത്. പാട്ടിനായി സോണി സമീപിച്ചപ്പോൾ തന്നെ ഏറ്റവും മികച്ചത് കൊടുക്കണമെന്നായിരുന്നു ആ​ഗ്രഹം. അങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തുന്നത്. പക്ഷേ പലരും വരികൾ മാറ്റി പാടുന്നുണ്ട്. അച്ഛൻ്റെ മുതുകിൽ… എന്നൊക്കെ. ​ഗൂ​ഗിളിൽ വരെ ആളുകൾ തിരയുന്നത് അങ്ങനെയാണ്. യഥാർത്ഥത്തിൽ ആ പാട്ടിന്റെ വരികൾ നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ ജീവിക്കാനിന്ന് ആയിരം പോര ഹ…. എന്നാണ്. നഞ്ച് എന്നാൽ വിഷം എന്നാണ് അർത്ഥം.

വിഷം എൻ്റെ പോക്കറ്റിലുണ്ട്. മുതുകിൽ ഇടികിട്ടികൊണ്ടിരിക്കുകയാണ്. നന്നായിട്ട് ഒന്ന് ജീവിക്കണമെങ്കിൽ ഇവിടെ ആയിരം രൂപം കൊണ്ട് തികയില്ല എന്നാണ് ഇത്കൊണ്ട് അർത്ഥമാക്കുന്നത്. അത്രയും വേദന സഹിച്ചുകൊണ്ട് നിൽക്കുന്ന ഒരു വ്യക്തിയെയാണ് പാട്ടിൽ പറയുന്നത്. ഒരാളുടെ ജീവിതത്തിലെ ഓരോ പോരാട്ടത്തിൻ്റെയും കഷ്ടപാടിൻ്റെയും വേദന എടുത്തുപറയുന്നതാണ് പാട്ടിലെ മറ്റ് വരികളും’ ‌ഇരുവരും പറഞ്ഞു.

അതേസമയം പാട്ടിലെ ഫീമേൽ ശബ്ദത്തെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. ‘പലരും ചോദിച്ചിരുന്നു എന്തുകൊണ്ടാണ് പാട്ടിലെ പെൺ ശബ്ദത്തിൻ്റെ ഉടമയെ പുറത്തുവിടാത്തത് എന്ന്. ശരിക്കും ഫെജോ തന്നെയാണ് ആ ശബ്ദത്തിൻ്റെയും ഉടമ. ഫെജോയുടെ പേര് അതിൽ നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് പ്രത്യേകം കൊടുകാതിരുന്നത്’ അവർ പറഞ്ഞു.