AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turbo Movie: ബോക്‌സോഫീസ് തൂത്തുവാരി ടര്‍ബോ; സക്‌സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഇന്ത്യ നെറ്റ് കളക്ഷനായി 18.35 കോടിയും, ഇന്ത്യന്‍ ഗ്രോസ് കളക്ഷനായി 21.2 കോടിയും ഓവര്‍സീസ് കളക്ഷന്‍ 23.8 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്.

Turbo Movie: ബോക്‌സോഫീസ് തൂത്തുവാരി ടര്‍ബോ; സക്‌സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി
Shiji M K
Shiji M K | Published: 28 May 2024 | 09:27 AM

ബോക്‌സോഫീസില്‍ വലിയ വിജയം നേടി മുന്നേറുകയാണ് ടര്‍ബോ. ചിത്രത്തിന്റെ കളക്ഷന്‍ കണക്ക് നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 52.11 കോടി രൂപയാണ് ടര്‍ബോ നേടിയത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി എന്നാണ് കണക്ക് പുറത്തുവിട്ടുകൊണ്ട് മമ്മൂട്ടി കമ്പനി പറഞ്ഞത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ഏകദേശം 70 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്ത്യ നെറ്റ് കളക്ഷനായി 18.35 കോടിയും, ഇന്ത്യന്‍ ഗ്രോസ് കളക്ഷനായി 21.2 കോടിയും ഓവര്‍സീസ് കളക്ഷന്‍ 23.8 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്.

മെയ് 24ന് ആയിരുന്നു ടര്‍ബോ തിയറ്ററുകളില്‍ എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുനില്‍ വര്‍മ്മ, അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, കബീര്‍ ദുഹാന്‍ സിങ്ങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് ടര്‍ബോയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മയാണ് ടര്‍ബോയുടെ ഛായാഗ്രാഹകന്‍.

ഷമീര്‍ മുഹമ്മദ് എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ് . ഒരു ഫുള്ളി ആക്ഷന്‍ പാക്കായ ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങള്‍ അടക്കം സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഫീനിക്‌സ് ബാബുവാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവിലും കോ ഡയറക്ടര്‍മാര്‍. ഷാജി പാടൂരും സജിമോനുമാണ്.