TVK Vijay: സുനാമി ജാതകം ഫലിച്ചു! മുന്നേറുന്ന വിജയിയെ പൂച്ചെണ്ടുമായി സന്ദർശിച്ച് ജോത്സ്യൻ

TVK Vijay Astrologer Radhan Pandit:പൂച്ചെണ്ടും പൊന്നാടയുമായി വിജയുടെ വീട്ടിലേക്ക് കയറി പോകുന്ന ജ്യോതിഷയുടെ വീഡിയോ ആണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്.ടിവി കെയും വിജയിയും തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കാഴ്ചവെക്കും എന്ന് പണ്ഡിറ്റ് പ്രവചിച്ചിരുന്നതായാണ് റിപ്പോർട്ട്.നൂറിന്മേൽ സീറ്റിൽ ലീഡ് തുടരുന്ന ടിവികെ തമിഴ്നാട്ടിൽ ഭരണം ഉറപ്പിച്ച ഒരു സാഹചര്യമാണ് നിലവിലുള്ളത്........

TVK Vijay: സുനാമി ജാതകം ഫലിച്ചു! മുന്നേറുന്ന വിജയിയെ പൂച്ചെണ്ടുമായി സന്ദർശിച്ച് ജോത്സ്യൻ

Tvk Vijay

Published: 

04 May 2026 | 12:45 PM

തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രമായി മാറുകയാണ് നടനും തമിഴക വെട്ടി കഴകം നേതാവുമായ വിജയ. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ വിജയിയുടെ പാർട്ടിയായ തമിഴക വെട്ടി കഴകം അട്ടിമറി മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. കന്നിയങ്കത്തിൽ തന്നെ തമിഴ്നാട്ടിൽ ടിവിക്കെ തരംഗമാണ്. നൂറിന്മേൽ സീറ്റിൽ ലീഡ് തുടരുന്ന ടിവികെ തമിഴ്നാട്ടിൽ ഭരണം ഉറപ്പിച്ച ഒരു സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല അപ്രതീക്ഷിതമായി ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് തറ പറ്റിയിരിക്കുന്നതും വ്യക്തമാകുന്നു. മത്സരിച്ച രണ്ടു മണ്ഡലത്തിലും വിജയം മുന്നിലാണ് നിൽക്കുന്നത്.

ഇപ്പോഴതാ വിജയത്തിളക്കത്തിൽ നിൽക്കുന്ന വിജയിയെ സന്ദർശിക്കാൻ എത്തിയിരിക്കുകയാണ് സെലിബ്രിറ്റികളുടെ ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രി വേൽ. പൂച്ചെണ്ടുമായി വിജയിയെ സന്ദർശിക്കാൻ എത്തുന്ന ജ്യോതിഷയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിജയിയുടെ നീലങ്കരയിലെ വസതിയിലാണ് രാജൻ പണ്ഡിറ്റ് സന്ദർശനം നടത്തിയത്. പൂച്ചെണ്ടും പൊന്നാടയുമായി വിജയുടെ വീട്ടിലേക്ക് കയറി പോകുന്ന ജ്യോതിഷയുടെ വീഡിയോ ആണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്.

ALSO READ:വിജയ് മുഖ്യമന്ത്രി? കന്നിയങ്കത്തിൽ മിന്നി ടിവികെ, ഡിഎംകെ മൂന്നാമത്

വിജയിയുടേത് അതിശക്തമായ സുനാമി ജാതകം

വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞാൽ വമ്പൻ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് പണ്ഡിറ്റ് നേരത്തെ പ്രവചിച്ചിരുന്നതായാണ് റിപ്പോർട്ട്. ടിവി കെയും വിജയിയും തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കാഴ്ചവെക്കും എന്ന് പണ്ഡിറ്റ് പ്രവചിച്ചിരുന്നതായാണ് റിപ്പോർട്ട്. വിജയിയുടേത് അതിശക്തമായ സുനാമി ജാതകം ആണെന്നും ടിവികെ 140 മുതൽ 170 വരെ സീറ്റുകൾ തേടി തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും അനുകൂല നക്ഷത്രങ്ങൾ ഉണ്ടായിരുന്നിട്ടും ഉദയനിധി സ്റ്റാലിനും രാഷ്ട്രീയപരമായി പരിമിതമായ ഉയർച്ച മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പ്രവചിച്ചിരുന്നതായാണ് റിപ്പോർട്ട്.

ഈ സാഹചര്യത്തിൽ തമിഴ്നാട് രാഷ്ട്രീയത്തിലെ തിളക്കമാർന്ന ചരിത്രമായി വിജയ് മാറുമ്പോൾ നടന്റെ വസതിയിലേക്കുള്ള ജ്യോതിഷിയുടെ സാന്നിധഅയം അദ്ദേഹത്തിന്റെ ആ പ്രവചനം സത്യമായി എന്നതിന്റെ പ്രതീകാത്മകമായാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ചയാകുന്നത്.ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) തുടങ്ങിയ സ്ഥാപിത ദ്രാവിഡ പാർട്ടികളുടെ വോട്ട് വിഹിതം കുറയ്ക്കുന്നതിലൂടെ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗത്ത് ടിവികെ ഒരു പ്രധാന ഘടകമായി ഉയർന്നുവരുന്നതായി ആദ്യകാല ട്രെന്റുകൾ സൂചിപ്പിക്കുന്നു. പ്രാരംഭ കണക്കുകൾ പ്രകാരം, ടിവികെ 101 സീറ്റുകളിൽ മുന്നിലാണ്, എഐഎഡിഎംകെ 67 ഉം ഡിഎംകെ 37 ഉം സീറ്റുകളും നിലനിൽക്കുന്നു.

ENGLISH SUMMARY

Celebrity astrologer Radhan Pandit Vetri Vel has come to visit Vijay, who is in the throes of victory In tamilndu assembly eection. A video of the astrologer coming to visit Vijay with a bouquet is currently going viral on social media. Rajan Pandit visited Vijay’s residence in Neelankara.

Follow Us
Related Stories
AMMA Association Crisis: ജനറൽ ബോഡിയിലെ തർക്കം മൂർച്ഛിച്ചു; ‘അമ്മ’ ഭരണസമിതി രാജിവെച്ചു
Actor Arya :’മൊഴി മാറ്റിയ മലയാളം സിനിമകള്‍ വിജയിക്കില്ല’, അതിന് പിന്നിലെ കാരണം ഇതാണെന്ന് നടന്‍ ആര്യ
Balan Movie : രണ്ട് ദിവസത്തെ കളക്ഷന്‍ 4 കോടിയുമല്ല, ബാലനെ ഏറ്റെടുത്ത് പ്രേക്ഷകര്‍
Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല