Unni Mukundan: എംഡിഎംഎ കേസിൽ പിടിയിലായ യൂട്യൂബർ റിൻസി ഉണ്ണി മുകുന്ദന്റെ മാനേജർ? സത്യാവസ്ഥ വെളിപ്പെടുത്തി താരം
ഇതിന് ഇടയില്‍ തന്നെയാണ് റിന്‍സി ഉണ്ണി മുകുന്ദന്റെ പുതിയ മാനേജർ ആണെന്ന രീതിയിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. ചില സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
അടുത്ത കാലത്തായി നടൻ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വലിയ തരത്തിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. ഒടുവിലായി മുൻ മാനേജർ വിപിനുമായിട്ടുള്ള പ്രശ്നങ്ങളായിരുന്നു ചർച്ചയായത്. വിഷയത്തിൽ മർദ്ദനം നടന്നതായി തെളിവില്ലെന്ന പോലീസ് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് താരം. എന്നാൽ ഇപ്പോഴിതാ വീണ്ടും താരവുമായി ബന്ധപ്പെട്ട ഒരു പ്രചരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഉണ്ണി മുകുന്ദന്റെ ‘പുതിയ മാനജേറും പിടിയില്‍’ എന്ന രീതിയിലുള്ള വാർത്തയാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് എംഡിഎംഎയുമായി യൂട്യൂബർ റിൻസിയും ആൺ സുഹൃത്തും പിടിയിലായത്. കാക്കാനാട് പാലച്ചുവട്ടിലെ ഫ്ലാറ്റില്‍ വെച്ച് പിടിയിലാകുകയായിരുന്നു. ഇവരില്‍ നിന്നും 22.5 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തിരുന്നു.
യൂട്യൂബറും സോഷ്യൽ മീഡിയയിൽ സജീവവുമായ റിൻസി സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമകൂടിയാണെന്ന റിപ്പോർട്ടും ഉണ്ട്. അതുകൊണ്ട് തന്നെ ലഹരി എത്തിച്ചത് സിനിമാക്കാർക്ക് നല്‍കാന്‍ ആണോ എന്ന് സംശയവുമുണ്ട്. ഇതിന് ഇടയില്‍ തന്നെയാണ് റിന്‍സി ഉണ്ണി മുകുന്ദന്റെ പുതിയ മാനേജർ ആണെന്ന രീതിയിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ശക്തമായത്.
Also Read:കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസിയും ആൺസുഹൃത്തും പിടിയിൽ
ചില സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതിൽ ശക്തമായ രീതിയില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ . തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. താനുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കുന്നു.