AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unni Mukundan: സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത മനുഷ്യനാണ് ഉണ്ണി മുകുന്ദന്‍ – ഒമര്‍ ലുലു

Omar Lulu Supports Actor: ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും "കോൻ ഏ തൂ" എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ ...അയാൾ വിജയിച്ചിരിക്കും

Unni Mukundan: സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത മനുഷ്യനാണ് ഉണ്ണി മുകുന്ദന്‍ – ഒമര്‍ ലുലു
Unni Mukundan, Omar LuluImage Credit source: Facebook
aswathy-balachandran
Aswathy Balachandran | Published: 27 May 2025 18:35 PM

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരേ അദ്ദേഹത്തിന്റെ മുന്‍ മാനേജർ വിപിൻ കുമാർ പരാതി നൽകിയതും അതിനേത്തുടർന്ന് കേസെടുത്തതും ചർച്ചയായിരിക്കുകയാണ്. ഇതിനിടെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്ക് കുറിപ്പിലാണ് ഉണ്ണിയെപ്പറ്റി ഒമർ പറഞ്ഞത്. താന്‍ കണ്ട സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്തുനോക്കി കാര്യം പറയുന്ന മനുഷ്യനാണ് ഉണ്ണി മുകുന്ദന്‍ എന്നും വളരെ ജെനുവിനായ ഒരു മനുഷ്യനാണെന്നും പോസ്റ്റിൽ പറയുന്നു.

 

ഒമർ ലുലുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

 

എനിക്ക്‌ ഉണ്ണി മുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ്‌ കൂടുതൽ ഇഷ്‌ടം ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ. ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും “കോൻ ഏ തൂ” എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ …അയാൾ വിജയിച്ചിരിക്കും

Also read – ‘ഒരു നടിയോട് എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു, ഇത് വഴക്കിന് കാരണമായി’; വിപിന്‍ കുമാറിനെതിരെ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ പ്രതികരണം

 

തനിക്കെതിരെയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സംഭവത്തെത്തുടർന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. കണ്ണട പൊട്ടിച്ചു എന്നത് സത്യമാണെന്നും എന്നാൽ വിപിനെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഏറെക്കാലം കൂടെ നിന്നയാൾ അപവാദപ്രചാരണം നടത്തുന്നത് ഞെട്ടലുണ്ടാക്കിയെന്നും, ഉണ്ണി മുകുന്ദൻ പറഞ്ഞു.

സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാണ് ഈ പരാതിയെന്നും ഇതൊരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും ഉണ്ണി മുകുന്ദൻ ജാമ്യാപേക്ഷയിൽ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന ഒരു സിനിമയിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയതുൾപ്പെടെയുള്ള ചില നിരാശകൾ ഉണ്ണി മുകുന്ദനുണ്ടെന്നും അത് പലരോടും തീർക്കുകയാണെന്നും വിപിൻ കുമാർ ആരോപിച്ചിട്ടുണ്ട്.