AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ullozhukk Movie: നിഗൂഢതയുമായി ഉര്‍വശിയും പാര്‍വതിയും; ഉള്ളൊഴുക്ക് ജൂണ്‍ 21ന് തിയേറ്ററുകളിലേക്ക്

Ullozhukk Movie Releasing Date: ഉര്‍വശിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഏറെ നിഗൂഢതകള്‍ ഉണര്‍ത്തുന്ന ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും ലഭിച്ചത്.

Ullozhukk Movie: നിഗൂഢതയുമായി ഉര്‍വശിയും പാര്‍വതിയും;  ഉള്ളൊഴുക്ക് ജൂണ്‍ 21ന് തിയേറ്ററുകളിലേക്ക്
Ullozhukk Movie
Shiji M K
Shiji M K | Published: 08 Jun 2024 | 04:04 PM

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ നായികനടിയാണ് ഉര്‍വശി. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഹാസ്യ കഥാപാത്രങ്ങള്‍ ആണ് മലയാളത്തില്‍ ഉര്‍വശി ചെയ്തത്. എന്നാല്‍ ഇവയില്‍നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രവുമായി എത്തുകയാണ് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കിലൂടെ. മലയാളത്തിന്റെ അഭിമാന താരങ്ങളില്‍ ഒരാളായ പാര്‍വതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധ നേടിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നതും, സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എന്നതും ഉള്ളൊഴുക്കിന്‍മേലുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഉര്‍വശിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഏറെ നിഗൂഢതകള്‍ ഉണര്‍ത്തുന്ന ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും ലഭിച്ചത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. ജൂണ്‍ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

2018-ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന ‘സിനിസ്ഥാന്‍ ഇന്ത്യ’ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ ‘ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ ‘ലാപതാ ലേഡീസ്’ എന്ന തിരക്കഥയ്ക്കായിരുന്നു. ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാര്‍ഡ്സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ്ണകമല പുരസ്‌കാരവും, കന്യക എന്ന ഷോര്‍ട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡ്സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്‌കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് ക്രിസ്റ്റോ ടോമി.

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് & അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് റീ-റീക്കോര്‍ഡിങ്ങ് മിക്‌സര്‍: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ആംബ്രോ വര്‍ഗീസ്, കാസ്റ്റിംഗ് ഡയറക്ടര്‍: വര്‍ഷ വരദരാജന്‍, ഢഎത: ഐഡെന്റ് വിഎഫ്എക്‌സ് ലാബ്‌സ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസേഴ്‌സ്: ശരത് വിനു & ജോബിന്‍ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ഡിഐ: രംഗ്‌റേയ്‌സ് മീഡിയ വര്‍ക്ക്‌സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്