AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Urvashi: അത് സിനിമയ്ക്ക് മാത്രം പറ്റുന്ന ഭാഗ്യം; ‘തുടരും’ ചിത്രത്തിലെ കല്‍പനയുടെ സാന്നിധ്യത്തെക്കുറിച്ച് ഉര്‍വശി

Urvashi About Kalpana: കോമഡി പറയുമെങ്കിലും സിനിമയില്‍ സീരിയസ് വേഷങ്ങള്‍ ചെയ്യാനായിരുന്നു കല്‍പനയ്ക്ക്‌ താല്‍പര്യം. അങ്ങനെ ചില സിനിമകള്‍ വിട്ടിട്ടുമുണ്ട്. കല്‍പനയ്ക്ക്‌ വന്ന ചില ഓഫറുകളിലാണ് താന്‍ ബാലനടിയായിട്ടും മറ്റും അഭിനയിച്ചതെന്നും ഉര്‍വശി

Urvashi: അത് സിനിമയ്ക്ക് മാത്രം പറ്റുന്ന ഭാഗ്യം; ‘തുടരും’ ചിത്രത്തിലെ കല്‍പനയുടെ സാന്നിധ്യത്തെക്കുറിച്ച് ഉര്‍വശി
ഉര്‍വശിയും കല്‍പനയും Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Updated On: 29 Apr 2025 | 11:31 AM

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനിലേക്ക് കുതിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തില്‍ ചിത്രം 69 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയോളം ലഭിച്ചു. തമിഴ്‌നാട്, കര്‍ണാടക അടക്കം സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശോഭന, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വര്‍മ, മണിയന്‍പിള്ള രാജു തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. 2016ല്‍ വിടവാങ്ങിയ നടി കല്‍പനയും ഒരു ‘ഫോട്ടോയിലൂടെ സാന്നിധ്യം’ അറിയിക്കുന്നു. സിനിമ എന്ന് പറയുന്നത് മഹത്തായ ഒരു പ്രസ്ഥാനമാണെന്നുള്ളതിന്റെ തെളിവാണ് ഇതെന്നായിരുന്നു കല്‍പനയുടെ സഹോദരിയും നടിയുമായ ഉര്‍വശിയുടെ പ്രതികരണം.

എത്രയോ പേരെ നമുക്ക് ഇപ്പോഴും കാണാം. സിനിമയില്‍ വര്‍ക്ക് ചെയ്യുന്നവരുടെ ഭാഗ്യം അതാണ്. അവരെ നമുക്ക് എപ്പോഴും കാണാന്‍ പറ്റും. അവര്‍ വരുന്നതും സംസാരിക്കുന്നതും അവരുടെ മാനറിസവും എല്ലാം വീണ്ടും കാണാന്‍ പറ്റും. അത് സിനിമയ്ക്ക് മാത്രം പറ്റുന്ന ഭാഗ്യമാണെന്ന് ഒരു അഭിമുഖത്തില്‍ ഉര്‍വശി വ്യക്തമാക്കി.

”റോളുകള്‍ വരുമ്പോള്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ക്യാരക്ടേഴ്‌സാകണം എന്ന് മാത്രമേ കുടുംബത്തിലുള്ളവര്‍ ചിന്തിച്ചിട്ടുള്ളൂ. ചെറിയ റോളുകള്‍ എന്ന ചിന്താഗതി ഉണ്ടായിരുന്നില്ല. മിനി ചേച്ചി (കല്‍പന) മാത്രം തുടക്കം സമയത്ത് റോളുകള്‍ നോക്കുമായിരുന്നു. അവര്‍ക്ക് കോമഡി ഇഷ്ടമായിരുന്നില്ല”-ഉര്‍വശി പറഞ്ഞു.

Read Also: Binu Pappu: ‘ഇന്നേക്ക് ദുർഘാഷ്ടമി, കൈ വിടറാ; കൈ പിടിച്ച് തിരിച്ചതും കുപ്പിവള പൊട്ടി കയ്യിൽ മുറിവായി’; നടി ശോഭനയുമൊത്തുള്ള അനുഭവം പറഞ്ഞ് ബിനു പപ്പു

കോമഡി പറയുമെങ്കിലും സിനിമയില്‍ സീരിയസ് വേഷങ്ങള്‍ ചെയ്യാനായിരുന്നു അവര്‍ക്ക് താല്‍പര്യം. അങ്ങനെ ചില സിനിമകള്‍ വിട്ടിട്ടുമുണ്ട്. മിനി ചേച്ചിക്ക് വന്ന ചില ഓഫറുകളിലാണ് താന്‍ ബാലനടിയായിട്ടും മറ്റും അഭിനയിച്ചത്. എല്ലാ കഴിവുമുണ്ടായിരുന്നത്‌ മിനി ചേച്ചിക്കാണ്. കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തണമെന്ന് അമ്മ പറയുമായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.