Social media trending: സോഷ്യൽ മീഡിയയിൽ തരംഗമായി വാ വാ പക്കം വാ റീമിക്സ്
Va Va Pakkam Va Remix : ഇൻസ്റ്റഗ്രാമിൽ മാത്രമല്ല യൂട്യൂബ് ഷോർട്ട്സിലെയും റീലുകൾക്കായി ഈ ഗാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

Va Va Pakkam Va Song Remix
പഴയ ഗാനങ്ങൾ തരംഗമാകുന്നത് സോഷ്യൽമീഡിയയിൽ പതിവാണ്. ഇപ്പോൾ അങ്ങനെ ട്രെൻഡിങ് ആയിരിക്കുന്നത് വാ വാ പക്കം വാ എന്ന ഗാനത്തിന്റെ റീമിക്സാണ്. ഇൻസ്റ്റ തുറന്നാൽ ഈ റീൽസിന്റെ തരംഗം.
എല്ലാവരും ഈ ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്നു. 1983-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘തങ്കമകൻ’-ലെ ‘വാ വാ പക്കം വാ’ എന്ന ഗാനമാണ് ആധുനിക റീമിക്സിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇളയരാജ സംഗീതം നൽകിയ ഈ ഗാനം യഥാർത്ഥത്തിൽ ഒരു ക്ലാസിക് പ്രണയ ഗാനമായിരുന്നു.
എന്നാൽ, ഡിജെ ഗൗതം ഒരുക്കിയ അതിവേഗ റീമിക്സ് പതിപ്പാണ് ഈ ഗാനത്തിന്റെ ജനപ്രീതിക്ക് പ്രധാന കാരണം. ഈ റീമിക്സ്, ഗാനത്തിന്റെ പഴയ താളത്തെ അതേപടി നിലനിർത്തിക്കൊണ്ട് അതിനെ കൂടുതൽ ഊർജ്ജസ്വലവും നൃത്തത്തിന് അനുയോജ്യവുമായ ഒന്നാക്കി മാറ്റി. ഈ പുത്തൻ താളം പഴയകാലത്തുള്ളവരുടെ നൊസ്റ്റാൾജിയ ഉണർത്തുന്നതിനൊപ്പം പുതിയ തലമുറയെയും ഒരുപോലെ ആകർഷിച്ചു.
ഇൻസ്റ്റഗ്രാമിൽ മാത്രമല്ല യൂട്യൂബ് ഷോർട്ട്സിലെയും റീലുകൾക്കായി ഈ ഗാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന്റെ ആകർഷകമായ താളമാണ് ഗാനം വൈറലാവാൻ പ്രധാന കാരണം എന്നാണ് വിലയിരുത്തൽ.