AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah Box Office : മഞ്ഞുമ്മൽ ബോയ്സ് വീണൂ, ഇനി കല്യാണിക്ക് മുന്നിൽ മോഹൻലാൽ മാത്രം; ലോകഃ ബോക്സ്ഓഫീസ്

Lokah Box Office Update : ഇന്നത്തെ കണക്കും കൂടി ചേർക്കുമ്പോൾ ലോകഃ ചാപ്റ്റർ 1 : ചന്ദ്രയുടെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 250 കോടി കടക്കും. ഇതോടെ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാളം ചിത്രമായി ലോകഃ മാറി.

Lokah Box Office : മഞ്ഞുമ്മൽ ബോയ്സ് വീണൂ, ഇനി കല്യാണിക്ക് മുന്നിൽ മോഹൻലാൽ മാത്രം; ലോകഃ ബോക്സ്ഓഫീസ്
Lokah Box Office CollectionImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 18 Sep 2025 19:55 PM

മലയാള സിനിമയ്ക്ക് പുതിയ ഒരു യൂണിവേഴ്സിന് സമ്മാനിച്ച ദുൽഖർ സൽമാൻ നിർമിച്ച ലോകഃ സിനിമയുടെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 250 കോടി പിന്നിട്ടു. ആഗോള ഗ്രോസ് കളക്ഷൻ 250 മറികടക്കുന്ന രണ്ടാമത്തെ മലയാളം ചിത്രമാണ് ലോകഃ ചാപ്റ്റർ 1 : ചന്ദ്ര. 242 കോടി കളക്ഷൻ സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നാണ് ലോകഃ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായത്. ഇനി മോഹൻലാലിൻ്റെ എൽ2: എമ്പുരാൻ മാത്രമാണ് കല്യാണി പ്രിയദർശൻ്റെ സിനിമയ്ക്ക് ഇൻഡസ്ട്രി ഹിറ്റിനായി മറികടക്കാനുള്ളത്.

റിലീസായി 18 ദിവസം കൊണ്ടാണ് ലോകഃ 250 കോടി കളക്ഷൻ നേടുന്നത്. ഓവർസീസ് കളക്ഷനൊപ്പം കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി 50 കോടി കളക്ഷൻ നേടിയതും ലോകഃ സിനിമയുടെ ബോക്സ്ഓഫീസ് പ്രകടനത്തിൽ ഏറെ സഹായകമായി. 90 കോടിയാണ് ഇതുവരെ ലോകഃ കേരള ബോക്സ്ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിട്ടുള്ളത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽസ നിന്നും 50 കോടിയും ഓവർസീസ് കളക്ഷൻ 110 കോടിയുമാണ് ലോകഃ ഇതുവരെ സ്വന്തമാക്കിട്ടുള്ളത്. ചിത്രം റിലീസായി 20-ാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും നിറഞ്ഞ സദ്ദസോടെയാണ് തിയറ്ററിൽ പ്രദർശനം തുടരുന്നത്.

ALSO READ : Mozhika Language in Lokah: ലോകയിലെ മൊഴിക ഭാഷ: ആ പാട്ടുകൾക്ക് വേണ്ടി ഉണ്ടാക്കിയ ലോകത്തെങ്ങുമില്ലാത്ത ഭാഷ

ദുൽഖറിൻ്റെ വേഫാറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക് അരുണാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനാണ് സിനിമയുടെ സഹരചയ്താവ്. നിമിഷ് രവിയാണ് ഛായാഗ്രഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജേക്കബ്സ് ബിജോയിയാണ് ചിത്രത്തിന് സംഗീത സംവിധായകൻ.

ഏറ്റവും കൂടുതൽ ബോക്സ്ഓഫീസ് കളക്ഷൻ നേടിയ അഞ്ച് മലയാള ചിത്രങ്ങൾ

  1. എൽ2 : എമ്പുരാൻ – 268 കോടി
  2. ലോകഃ ചാപ്റ്റർ 1 : ചന്ദ്ര – 250 കോടി*
  3. മഞ്ഞുമ്മൽ ബോയ്സ് – 242 കോടി
  4. തുടരും – 235 കോടി
  5. 2018 – 180 കോടി