Vellinakshathram Movie Case: ‘വെള്ളിനക്ഷത്ര’ത്തിലെ കുട്ടിയെ കൊലപ്പെടുത്തുന്ന രംഗത്തിനെതിരായ പരാതി; ആരോപണങ്ങൾക്ക് തെളിവില്ല, കേസ് റദ്ധാക്കി കോടതി
Vellinakshathram Movie Case on Child Murder Scene: പരാതിയിൽ ആരോപിക്കപ്പെടുന്ന രംഗം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഉൾകൊള്ളിച്ചത് എന്നതിന് തെളിവുകൾ ഒന്നുമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
കൊച്ചി: 2004ൽ പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വെള്ളിനക്ഷത്രം’. ഈ സിനിമയ്‌ക്കെതിരെ വർഷങ്ങളായി നിലനിൽക്കുന്ന കേസ് ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ് കോടതി. സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ച ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്ന സീൻ സിനിമയിൽ ഉൾപ്പെടുത്തി എന്നതായിരുന്നു പരാതി. നിർമാതാക്കൾക്കെതിരെ വർഷങ്ങളായി തുടരുന്ന കേസാണ് ഇപ്പോൾ ഹൈക്കോടതി റദ്ധാക്കിയത്.
കുട്ടിയെ കൊലപ്പെടുത്തുന്ന രംഗം കാഴ്ചക്കാർക്ക് അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തമ്പാനൂർ പോലീസാണ് പരാതിയിൽ കേസെടുത്തത്. ഇതാണ് ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. സിനിമയുടെ വിതരണക്കാരനായ കോഴിക്കോട് സ്വദേശി അപ്പച്ചൻ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്.
പരാതിയിൽ ആരോപിക്കപ്പെടുന്ന രംഗം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഉൾകൊള്ളിച്ചത് എന്നതിന് തെളിവുകൾ ഒന്നുമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അസ്വസ്ഥത ഉളവാക്കുന്ന രംഗം സിനിമയിൽ ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് നിലനിൽക്കില്ല എന്നും കോടതി പറഞ്ഞു.
ALSO READ: ‘കഷണ്ടിയുള്ള നടനാണ് ഫഹദ്, സിനിമയിൽ രൂപമൊന്നും ഒരു പ്രശ്നമല്ലാതായി’; സംവിധായകൻ വാസുദേവ് സനൽ
സംവിധായകൻ വിനയൻ തന്നെയാണ് ‘വെള്ളിനക്ഷത്രം’ സിനിമയുടെ കഥയും ഒരുക്കിയത്. പൃഥ്വിരാജ് നായകനായ ഹൊറർ കോമഡി ഗണത്തിൽ പെടുന്ന ചിത്രത്തിലെ കോമഡി സീനുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീനാക്ഷി, സിദ്ദിഖ്, കാർത്തിക മാത്യു, ജഗതി ശ്രീകുമാർ, സുകുമാരി, തരുണി സച്‌ദേവ്, തിലകൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.