AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Assassins Creed: ‘അസാസിൻസ് ക്രീഡ്’ വെബ് സീരീസ് എത്തുന്നു; നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ട്

Assassins Creed Web Series By Netflix: അസാസിൻസ് ക്രീഡ് വെബ് സീരീസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പ്രമുഖ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ്. ഗെയിം നിർമ്മാതാക്കളായ യുബിസോഫ്റ്റുമായി നെറ്റ്ഫ്ലിക്സ് കരാറൊപ്പിട്ടു.

Assassins Creed: ‘അസാസിൻസ് ക്രീഡ്’ വെബ് സീരീസ് എത്തുന്നു; നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ട്
അസാസിൻസ് ക്രീഡ്, നെറ്റ്ഫ്ലിക്സ്Image Credit source: Social Media, Unsplash
abdul-basith
Abdul Basith | Published: 20 Jul 2025 08:58 AM

ജനപ്രിയ വിഡിയോ ഗെയിമായ ‘അസാസിൻസ് ക്രീഡി’ൻ്റെ ലൈവ് ആക്ഷൻ സീരീസിനുള്ള നടപടികൾ ആരംഭിച്ച് നെറ്റ്ഫ്ലിക്സ്. വർഷങ്ങളായി പരിഗണനയിലുള്ള ആശയമാണ് ഇപ്പോൾ പ്രാവർത്തികമാവുന്നത്. ഗെയിം നിർമാതാക്കളായ യുബിസോഫ്റ്റുമായി നെറ്റ്ഫ്ലിക്സ് കരാറൊപ്പിട്ടു എന്നാണ് ‘വെറൈറ്റി’ റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് അഞ്ച് വർഷം മുൻപ് തന്നെ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴാണ് ഇതിൽ സ്ഥിരീകരണമുണ്ടായത്.

പല ക്രിയേറ്റിവ് ടീമുകളും ‘അസാസിൻസ് ക്രീഡ്’ വെബ് സീരീസ് പ്രൊജക്ടിൽ പങ്കാളികളായിരുന്നു. ഇതൊന്നും നടന്നില്ല. ഇപ്പോൾ റോബർട്ട് പറ്റീനോയും ഡേവിഡ് വീനറുമാണ് ക്രിയേറ്റർമാരും എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാരും. 2007 മുതൽ തങ്ങൾ അസാസിൻസ് ക്രീഡിൻ്റെ ആരാധകരാണെന്ന് ഇരുവരും പറഞ്ഞു. ഇവർക്കൊപ്പം യുബിസോഫ്റ്റ് ഫിലിം ആൻഡ് ടെലിവിഷനിലെ ഗെറാൾഡ് ഗിയ്യെമോട്ട്, മാർഗരറ്റ് ബോയ്കിൻ, ഓസ്റ്റിൻ ദിൽ തുടങ്ങിയവരും സീരീസിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാരാണ്.

2007ലാണ് അസാസിൻസ് ക്രീഡ് സീരീസിലെ ആദ്യ ഗെയിം പുറത്തുവരുന്നത്. ആകെ 14 ഗെയിമുകൾ അസാസിൻസ് ക്രീഡ് സീരീസിൽ പുറത്തുവന്നിട്ടുണ്ട്. ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ അസാസിൻസ് ക്രീഡ് മിറാഷ് ആണ് അവസാനത്തെ ഗെയിം. 2016ൽ ഗെയിം അടിസ്ഥാനമാക്കിയുള്ള സിനിമ പുറത്തിറങ്ങിയിരുന്നു. മൈക്കൽ ഫാസ്ബെൻഡർ നായകനായ സിനിമയുടെ പേരും ‘അസാസിൻസ് ക്രീഡ്’ എന്നായിരുന്നു.

Also Read: Vellinakshathram Movie Case: ‘വെള്ളിനക്ഷത്ര’ത്തിലെ കുട്ടിയെ കൊലപ്പെടുത്തുന്ന രംഗത്തിനെതിരായ പരാതി; ആരോപണങ്ങൾക്ക് തെളിവില്ല, കേസ് റദ്ധാക്കി കോടതി

അസാസിനുകളും ടെംപ്ലർമാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് അസാസിൻസ് ക്രീഡ് ഗെയിമിൻ്റെ ഇതിവൃത്തം. പീസസ് ഓദ് ഈദൻ എന്ന അതിശക്ത പുരാവസ്തു കണ്ടെത്താനായി നടക്കുന്ന ഏറ്റുമുട്ടൽ വിവിധ കാലഘട്ടങ്ങളിലാണ് നടക്കുന്നത്. അൾടയർ ഇബ്ന് ല അഹദ്, എസിയോ ഓഡിറ്ററേ ദ ഫിറൻസെ, എഡ്‌വാർഡ് കെൻവേ, കോണർ കെൻവേ, കസാൻഡ്ര/അലക്സിയോസ്, ബായെക് ഓഫ് സിവ, ആർനോ ഡോറിയൻ, ജേക്കബ് ഫ്രൈ – ഈവി ഫ്രൈ, എയ്വോർ വരിൻസ്ഡോട്ടിർ, ബാസിം ഇബ്നു ഇഷാഖ്, നാവോ – യസുകെ എന്നിവരാണ് വിവിധ ഗെയിമുകളിലെ നായകരായത്. ഈ ഗെയിമുകളിൽ പലതും ബെസ്റ്റ് സെല്ലിങ് ആയിരുന്നു. അൾടയർ, എസിയോ തുടങ്ങിയ കഥാപാത്രങ്ങൾക്ക് കൾട്ട് ഫോളോവിങ് ഉണ്ട്.