Kota Srinivasa Rao Passes Away: മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Actor Kota Srinivasa Rao Dies at Age of 83: ഞായറാഴ്ച പുലർച്ചെ ഫിലിം നഗറിലെ സ്വവസതിയിൽ വെച്ചാണ് അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിൽ അദ്ദേഹം 750-ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

Kota Srinivasa Rao Passes Away: മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

കോട്ട ശ്രീനിവാസ റാവു

Updated On: 

13 Jul 2025 07:34 AM

മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ഫിലിം നഗറിലെ സ്വവസതിയിൽ വെച്ചാണ് അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിൽ അദ്ദേഹം 750-ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞെട്ടലിലാണ് തെലുങ്ക് സിനിമാ മേഖല. 2023ൽ പുറത്തിറങ്ങിയ ‘സുവർണ്ണ സുന്ദരി’ എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം അവസാനമായി വേഷമിട്ടത്.

1942 ജൂലൈ 10ന് കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. കുട്ടിക്കാലത്ത് അച്ഛനെപ്പോലെ ഡോക്ടറാകാനാണ് ആഗ്രഹിച്ചിരുന്നെങ്കിലും, സ്കൂൾ കാലഘട്ടത്തിൽ നാടകങ്ങളിൽ അഭിനയിച്ച്, അതിനോടുള്ള താൽപ്പര്യം വളർത്തിയെടുക്കുകയായിരുന്നു. സയൻസിൽ ബിരുദം നേടിയ അദ്ദേഹം സിനിമാ മേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്നു.

ALSO READ: ‘മേക്കപ്പിട്ട് കണ്ണ് പഴുത്തു പൊട്ടി, ഡോക്ടർ കണ്ട് തെറി വിളിച്ചു, പറ്റിയത് വലിയ മണ്ടത്തരം’; സുരേഷ് കൃഷ്ണ

രുക്മിണി റാവു ആണ് ഭാര്യ. ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. പിതാവിന്റെ പാത പിന്തുടർന്ന് സിനിമാ മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മകൻ കോട്ട വെങ്കട ആഞ്ജനേയ പ്രസാദ് 2010ൽ ഒരു അപകടത്തിൽ മരിച്ചത്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ശങ്കർ റാവുവും ഒരു നടനാണ്.

കോട്ട ശ്രീനിവാസ റാവു തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും കോട്ട ശ്രീനിവാസ റാവു സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1999 മുതൽ 2004 വരെ വിജയവാഡ ഈസ്റ്റ് എംഎൽഎ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു.

Related Stories
Haritha G Nair: സ്വകാര്യതയെ മാനിക്കണം; ഞങ്ങൾ ദാമ്പത്യം അവസാനിപ്പിക്കുന്നു, എല്ലാവർക്കും നന്ദി; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത!
Malarkale song story: പാടുന്നതിനിടെ റഹ്മാൻ ചോദിച്ച ചോദ്യത്തിൽ പരി​ഭ്രമിച്ച് ചിത്ര… ആ ​ഗാനത്തിനു ഇങ്ങനെയുമൊരു പിന്നാമ്പുറമോ?
Dileep: മഞ്ജുവിനോട് സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു, ഇപ്പോഴും അതുതന്നെ പറയുന്നു, ദിലീപ് ഇപ്പോഴും കുറ്റാരോപിതനെന്ന് ഭാഗ്യലക്ഷ്മി
Actress Assault Case: അതിൽ എന്താണ് തെറ്റ്? നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി രഞ്ജി പണിക്കർ
Dileep: ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഭാഗ്യലക്ഷ്മി ഫെഫ്കയിൽനിന്ന് രാജിവെച്ചു
Actress Assault Case: നടിയെ ആക്രമിച്ച കേസിൽ കോടതിവിധിയെക്കുറിച്ച് പ്രതികരണവുമായി ആസിഫ് അലി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന