Jayam Ravi: ‘ശരിക്കും ഇവർ പ്രണയത്തിലാണോ’? ഗോസിപ്പുകൾക്കിടയിൽ വീണ്ടും കെനിഷയും ജയം രവിയും ഒരുമിച്ച്
Ravi Mohan With Rumoured Partner Kenishaa: ഗോസിപ്പുകൾക്കിടയിലും വീണ്ടും ഇവർ ഒരുമിച്ചെത്തിയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത വീഡിയോ ആണ് ചർച്ചയാകുന്നത്.
തമിഴ് സിനിമ ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു നടൻ രവി മോഹന്റെയും (ജയം രവി) ആർതി രവിയുടെയും വിവാഹമോചന വാർത്ത. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇരുവരും 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു ശേഷം രവി തന്നോട് പറയാതെയാണ് വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് ആരതി ആരോപിച്ചിരുന്നു.
ഇതിനിടെയിൽ നടൻ മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. നടി കെനിഷ ഫ്രാൻസിസുമായുള്ള അടുപ്പമാണ് രവി മോഹന്റെയും ആർതിയുടെയും വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒരിക്കൽ കെനിഷ ഇക്കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയിൽ കഴിഞ്ഞ ദിവസം സുഹൃത്ത് കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതും വലിയ ചർച്ചയാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.
Also Read:മോഹൻലാൽ വീണ്ടും അച്ഛൻ വേഷത്തിൽ? മകനായി ആ സൂപ്പർതാരവും
കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചെത്തിയതോടെ ഇരുവരും ശരിക്കും പ്രണയത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇരുവരുടെയും ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ നിറഞ്ഞു. ഗോസിപ്പുകൾക്കിടയിലും വീണ്ടും ഇവർ ഒരുമിച്ചെത്തിയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത വീഡിയോ ആണ് ചർച്ചയാകുന്നത്.
யாரோ?
சேம் காஸ்ட்யூம் போட்டு இப்டி ஓப்பனா வரலாமானு கேட்டாங்க ?Ravi Mohan & Kaneesha 😹
இப்போ ஓகேவா? #VelsWedding pic.twitter.com/daOA9xIDql— Dr.Dragon’🎀😹 (@ViShAlPhYsIo1) May 11, 2025
അതേസമയം രവി മോഹൻ മക്കളെ അവഗണിക്കുന്നതിനെ കുറിച്ച് മുൻ ഭാര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. വിവാഹമോചനത്തിനു ശേഷം അമ്മയെന്ന നിലയിൽ താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നീണ്ട കുറിപ്പിൽ ആരതി പറഞ്ഞിരുന്നു. ‘‘എന്റെ മക്കൾക്ക് വേണ്ടി ഞാൻ സംസാരിക്കുന്നു’’ എന്ന അടിക്കുറിപ്പോടെയാണ് അവർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.