Vidya Balan :’ചെറുതായി ഒന്നു ചുവട് പിഴച്ചു’; ഗൗനിക്കാതെ വീണ്ടും നൃത്തം ചെയ്ത് വിദ്യാ ബാലന്‍; വിഡിയോ വൈറല്‍
Vidya Balan :വീഴ്ച കാര്യമാക്കാതെ പ്രകടനം തുടർന്ന വിദ്യാ ബാലന് നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്.മാധുരി ദിക്ഷീതാണ് വിദ്യയ്ക്കൊപ്പം നൃത്തം ചെയ്തത്. മുംബൈയിലായിരുന്നു താരനിബിഡമായ പരിപാടി.
ആരാധകർ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഭൂൽ ഭൂലയ്യ3. ചിത്രം നവംബർ ഒന്നിന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ മുംബൈയിൽ പൊടിപൊടിക്കുന്നതിനിടെ മാധുരീ ദീക്ഷിതും വിദ്യാ ബാലനും ചേർന്ന് അവതരിപ്പിച്ച തത്സമയ ഡ്വുവറ്റ് ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഭൂൽ ഭൂലയ്യ 3യിലൂടെ വീണ്ടുമെത്തുന്ന മേരെ ഡോല്നാ സുൻ എന്ന ഗാനത്തിന്റെ മൂന്നാമത്തെ വേർഷൻ ഇരുവരും സ്റ്റേജിൽ അവതരിപ്പിച്ചു. എന്നാൽ ഇതിനിടെ വേദിയില്‍ ചുവട് പിഴച്ച് വീണ് ബോളിവുഡ് താരം വിദ്യാബാലൻ. പക്ഷേ ആ നിമിഷത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുതു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഴ്ച കാര്യമാക്കാതെ പ്രകടനം തുടർന്ന വിദ്യാ ബാലന് നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്.മാധുരി ദിക്ഷീതാണ് വിദ്യയ്ക്കൊപ്പം നൃത്തം ചെയ്തത്. മുംബൈയിലായിരുന്നു താരനിബിഡമായ പരിപാടി.
നൃത്തത്തിനിടെ വിദ്യ നിലത്ത് വീണതും കാണികള്‍ ഒരുനിമിഷം അമ്പരന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ വിദ്യയുടെ മുഖത്തും ആ ഭാവം മിന്നി മറഞ്ഞു. പൊടുന്നനവേ അങ്ങേയറ്റം പ്രസന്നതയോടെ വിദ്യ നൃത്തം തുടരുകയായിരുന്നു. മധുരി തനിക്ക് സഹോദരിയെ പോലെയാണെന്നും ഒന്നിച്ച് വേദി പങ്കിടാന്‍ കഴിഞ്ഞത് വലിയ ആദരവായാണ് കാണുന്നതെന്നും വിദ്യ പ്രകടനത്തിന് ശേഷം പറഞ്ഞു. നൃത്തം ചെയ്യുമ്പോഴുള്ള ഓരോ നിമിഷവും താന്‍ ആസ്വദിച്ചാണ് പൂര്‍ത്തിയാക്കിയതെന്നും , ഇടയ്ക്കൊന്ന് വീണെങ്കിലും ആത്മവിശ്വാസത്തോടെ നൃത്തം പൂര്‍ത്തിയാക്കാനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
View this post on Instagram
2007ലാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ‘ഭൂല്‍ ഭുലയ്യ’ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അന്ന് അക്ഷയ് കുമാറായിരുന്നു നായകന്‍. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനും നായകനായി. 2022ലാണ് രണ്ടാം ഭാഗം റിലീസ് ചെയ്തിരുന്നത്. ഒന്നാം ഭാഗത്തിൽ മഞ്ജുളികയായി എത്തിയ വിദ്യാ ബാലൻ മൂന്നാം ഭാഗത്തിൽ എത്തുന്നത് മാധുരി ദീക്ഷിതിനൊപ്പമാണ്. ‘ഒരു മുറൈ വന്ത്’ എന്ന പാട്ടിന് പകരം ഹിന്ദിയില്‍ ഉള്‍പ്പെടുത്തിയ ‘അമി ജെ തോമാറി’ന്‍റെ പുതിയ പതിപ്പില്‍ ശ്രേയ ഘോഷാലാണ് പാടിയിരിക്കുന്നത്. ചിന്നി പ്രകാശാണ് നൃത്തസംവിധാനം. പുതിയ ഭാവം പാട്ടിന് കൈവന്നതായാണ് ആരാധകരുടെ പ്രതികരണം. അനീസ് ബാസ്മിയാണ് മൂന്നാം ഭാഗത്തിന്‍റെയും സംവിധായകന്‍. മഞ്ജൂളികയായി തന്നെയാണ് ചിത്രത്തില്‍ വിദ്യ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ട്രെയിലറടക്കം വന്‍ ചര്‍ച്ച ആയിരുന്നു.