AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നീടൊരിക്കലും ആ ദിവസം മറന്നിട്ടില്ല’; മോഹൻലാൽ

Mohanlal: . താന്‍ മറന്നുപോയ ഒരു വിവാഹ ആനിവേഴ്‌സറിയെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്, അതില്‍ സുചിത്രയോടുള്ള സ്‌നേഹവും കരുതലും ബഹുമാനവും ഉണ്ടായിരുന്നു!

Mohanlal: ‘അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നീടൊരിക്കലും ആ ദിവസം മറന്നിട്ടില്ല’; മോഹൻലാൽ
മോഹന്‍ലാൽ, സുചിത്ര (image credits: facebook)
Sarika KP
Sarika KP | Published: 18 Oct 2024 | 10:15 PM

മലയാളികളുടെ സ്വകാര്യ അഹങ്കാരണ് നടൻ മോഹൻലാൽ. താരത്തിന്റെയും താരകുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും മോഹൻലാൽ സുചിത്ര വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു വെഡ്ഡി ആനിവേഴ്‌സറി വിശേഷത്തെ കുറിച്ചാണ് വീഡിയോയിൽ മോഹന്‍ലാല്‍ സംസാരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വീഡിയോ ഇപ്പോള്‍ ഫാന്‍സ് പേജുകളിലൂടെ വീണ്ടും വൈറലാവുന്നു. താന്‍ മറന്നുപോയ ഒരു വിവാഹ ആനിവേഴ്‌സറിയെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്, അതില്‍ സുചിത്രയോടുള്ള സ്‌നേഹവും കരുതലും ബഹുമാനവും ഉണ്ടായിരുന്നു!

Also read-Viral Video: കേന്ദ്രമന്ത്രി ആകണ്ടേയെന്ന് സുരേഷ് ഗോപി; കൈകൂപ്പി മറുപടി പറഞ്ഞ് മമ്മൂട്ടി; വീഡിയോ വൈറൽ

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ: ഒരു ദിവസം ഞാന്‍ ദുബായിലേക്ക് പോകുകയാണ്. കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ വിട്ടതിന് ശേഷം എന്റെ ഭാര്യ സുചിത്ര തിരിച്ചുപോയി. ഞാന്‍ അകത്ത് കയറി, ആ ലോഞ്ചില്‍ ഇരിക്കുമ്പോള്‍ എനിക്കൊരു കോള്‍ വന്നു, അത് സുചിത്രയായിരുന്നു. ‘ഞാന്‍ നിങ്ങളുടെ ബാഗില്‍ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കു’ എന്ന് പറഞ്ഞു, എന്താണ് എന്ന് ചോദിച്ചപ്പോള്‍, നോക്കൂ എന്ന് പറഞ്ഞ് കോള്‍ കട്ടായി.എന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് ഞാന്‍ തുറന്ന് നോക്കി, അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോള്‍ ഒരു റിങ്, കൂടെ ഒരു കുറിപ്പും. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു അതിലെഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ആളായിരുന്നോ ഞാന്‍ എന്നോര്‍ത്താണ് വിഷമം തോന്നിയത്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമ്മുടെ വലിയ സന്തോഷം. അതിന് ശേഷം ഇതുവരെ ആ ദിവസം ഞാന്‍ മറന്നിട്ടില്ല’ മോഹന്‍ലാല്‍ പറഞ്ഞു.

28ാം വയസിലാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിച്ചത്. 1988 ഏപ്രില്‍ 28ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പ്രശസ്ത സിനിമാ നിർമ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. സഹോദരൻ സുരേഷ് ബാലാജിയും നിർമ്മാണ മേഖലയിൽ തുടരുന്നുണ്ട്. സിനിമാ പാരമ്പര്യമുള്ള സുചിത്രക്ക് മോഹൻലാലിനോടുള്ള പ്രണയമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്. ഇരുവരുടെയും പ്രണയവിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇരുവരുടേയും ജാതകങ്ങൾ പരസ്പരം ചേരില്ലെന്നായിരുന്നു ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്. എങ്കിലും വിവാഹം നടന്നു. 36 വർഷമായി ഇരുവരും സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കുന്നുണ്ട്.