Vijay Babu: ‘2016ൽ സാന്ദ്ര തോമസ് രാജിവെച്ചു, ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് മത്സരിക്കാനാകില്ല’; വിജയ് ബാബു
Vijay Babu Breaks Silence on Sandra Thomas Controversy: ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് സാന്ദ്രയ്ക്ക് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരക്കിനാകില്ലെന്ന് വിജയ് ബാബു വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

സാന്ദ്ര തോമസ്, വിജയ് ബാബു
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് സാന്ദ്ര തോമസിന് ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരക്കിനാകില്ലെന്ന് വിജയ് ബാബു വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
“സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും, അർഹതയില്ലാത്ത സ്ഥാനത്തേക്ക് മത്സരിക്കാനും കഴിയില്ല. അവർക്ക് വേണമെങ്കിൽ അവരുടെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയും. ആരാണ് അതിനെ എതിർക്കുന്നത്. സാന്ദ്ര തോമസിന് എല്ലാ ആശംസകളും നേരുന്നു.
എനിക്ക് അറിയാവുന്നിടത്തോളം സെൻസർ സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തികൾക്കല്ല. ഏറെ കാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച സാന്ദ്ര 2016ൽ നിയമപരമായി രാജിവച്ചു. അവരുടെ വിഹിതവും അതിൽ കൂടുതലും അന്ന് നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് യാധൊരുവിധ ബന്ധവുമില്ല.
എന്തായാലും കോടതി തീരുമാനിക്കട്ടെ. ഇനി കോടതി മറിച്ചാണ് തീരുമാനിക്കുന്നതെങ്കിൽ നമുക്കെല്ലാവർക്കും അത് പുതിയൊരു അറിവായിരിക്കും.” വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: ലിസ്റ്റിനെതിരേ പറഞ്ഞത് നുണയാണെന്നു തെളിഞ്ഞാൽ ഇൻഡസ്ട്രി വിടാൻ തയ്യാർ – സാന്ദ്രാ തോമസ്
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സാന്ദ്ര തോമസ് നാമനിർദേശ പത്രിക നൽകിയിരുന്നു. ഇത് വരണാധികാരി തള്ളിയതിന് പിന്നാലെയാണ് സാന്ദ്ര കോടതിയെ സമീപിക്കുന്നത്. ഇതിനിടെ, പല പ്രമുഖർക്കുമെതിരെ താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പ്രധാനമായും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് എതിരെയായിരുന്നു താരം ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനെതിരെ ലിസ്റ്റിനും രംഗത്തെത്തിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിന് മുൻപ് സാന്ദ്രയുടെ ഹർജി കോടതി പരിഗണിക്കുമോയെന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.