AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ram Charan Favourite Dish: റാം ചരണിന്റെ ഇഷ്ട ഭക്ഷണം ഈ സൗത്തിന്ത്യൻ വിഭവം; വെളിപ്പെടുത്തി ഭാര്യ ഉപാസന

Upasana Reveals Ram Charan’s Favourite South Indian Meal: റാം ചരണിന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് ഉപാസന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേളി ടെയ്ൽസിനോട് സംസാരിക്കുകയായിരുന്നു ഉപാസന.

Ram Charan Favourite Dish: റാം ചരണിന്റെ ഇഷ്ട ഭക്ഷണം ഈ സൗത്തിന്ത്യൻ വിഭവം; വെളിപ്പെടുത്തി ഭാര്യ ഉപാസന
രാം ചരണും ഉപാസന കൊനിഡേലയുംImage Credit source: Upasana Konidela/Facebook
nandha-das
Nandha Das | Published: 14 Aug 2025 12:02 PM

സിനിമാലോകത്ത് ഏറെ ആരാധകരുള്ള ദമ്പതികളാണ് തെലുങ്ക് സൂപ്പർ താരം റാം ചരണും ഭാര്യ ഉപാസന കൊനിഡേലയും. റാം ചരണിന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് ഉപാസന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എത്ര ആഡംബര റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിച്ചാലും ഒരു ദിവസം ഒരു നേരമെങ്കിലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം താരത്തിന് നിർബന്ധമാണെന്ന് ഉപാസന പറയുന്നു. കേളി ടെയ്ൽസിനോട് സംസാരിക്കുകയായിരുന്നു ഉപാസന.

അച്ഛൻ ചിരഞ്ജീവിയെ പോലെ തന്നെ പരമ്പരാഗത ഭക്ഷണങ്ങളോടാണ് റാം ചരണ് പ്രിയം കൂടുതലെന്ന് ഉപാസന പറയുന്നു. വിദേശത്തുള്ള സമയത്തും അത്താഴത്തിന് ശേഷം അദ്ദേഹം തനിക്ക് ഇന്ത്യൻ വിഭവങ്ങൾ വേണമെന്ന് പറയാറുണ്ടെന്നും ഉപാസന പറയുന്നു. താരത്തിന്റെ ഇഷ്ട ഭക്ഷണം രസം സാദവും (Rasam Rice) ഉള്ളിയും മുളകും ചേർത്ത ഓംലെറ്റുമാണ്. ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ ഇതിൽ നിന്ന് തന്നെ ലഭിക്കും. യാത്ര ചെയ്യുന്ന സമയത്തും, അത് എത്ര രാത്രിയാണെങ്കിലും സൗത്തിന്ധ്യൻ ഭക്ഷണം കഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുകയെന്നും അത് തേടി പോകാറുണ്ടെന്നും ഉപാസന കൂട്ടിച്ചേർത്തു.

ALSO READ: ‘ഇത് നിസ്സാരമല്ല, സിനിമയ്ക്ക് വേണ്ടി ഒരുപാട് അനുഭവിച്ചു’; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അനുപമ പരമേശ്വരൻ

പരമ്പരാഗത ഭക്ഷണങ്ങളോടുള്ള റാം ചരണിന്റെ ഇഷ്ടം മൂലം അത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ കൊണ്ട് യാത്ര ചെയ്യാൻ തുടങ്ങിയെന്നും ഉപാസന പറയുന്നു. അതേസമയം, എല്ലാ കുടുംബങ്ങൾക്കും അവരുടേതായ പാചകക്കുറിപ്പുകൾ ഉണ്ട്. അത്തരത്തിൽ ചിരഞ്ജീവി കുടുംബത്തിന് പ്രത്യേകമായ ഒരു ദോശ റെസിപിയുണ്ടെന്ന് ഉപാസന പറയുന്നു. തെല്ല ദോശയെന്നാണ് അതിനെ വിളിക്കുന്നത്. പല ഹോട്ടലുകളിലും ഇത് ലഭ്യമാണ്. എന്നാൽ, യഥാർത്ഥ പാചകക്കുറിപ്പ് കുടുംബത്തിന് മാത്രമേ അറിയൂ. ഇതൊരു പാരമ്പര്യ വിഭവമാണെന്നും റെസ്റ്റോറന്റിൽ പോയി തനതായ രുചിയിൽ ഇത് കഴിക്കാനാകില്ലെന്നും ഉപാസന കൂട്ടിച്ചേർത്തു.